ശകുന്തള യുടെ സന്തോഷങ്ങൾ
ഓഫീസിൽ നിന്ന് വരുമ്പോൾ തന്നെ ശകുന്തള മുറ്റത്തു ഉണ്ടായിരുന്നു. നല്ല ഉഷാറിലായിരുന്നു അവൾ. വന്ന ഉടനെ എന്തെങ്കിലും കഴിക്കുവാൻ വേണം . അതെൻറെ ശീലമാണ്...ഹോട്ടലിൽ നിന്ന് ഫുഡ് ഒന്നും കഴിക്കുന്ന സ്വഭാവമില്ല..
പൂരിയും ബാജിയും....ഹാ... എനിക്ക് സന്തോഷമായി. എന്താ ഇന്ന് സ്‌പെഷ്യൽ ..ഞാൻ ചോദിച്ചു...നിങ്ങൾ പൂരിയുടെ ആളല്ലേ....കഴിക്ക് ..
അരികിൽ വന്നു അവൾ പറഞ്ഞു..രാഘവേട്ടൻറെ മേഘക്കു രണ്ടു പേപ്പർ കിട്ടിയില്ല. ഞാൻ അന്നേ പറഞ്ഞതല്ലേ ആ പെണ്ണിന് ബുദ്ധിയൊന്നും ഇല്ലെന്നു..
ഓളെ 'അമ്മ അവിടെ കരഞ്ഞു കുത്തിയിരിക്കുന്നുണ്ട്....പാവം...ഇയർ ബേ ക്ക് ആവുലെ അതാ പ്രശ്നം..
പഠിക്കാൻ പോയാൽ പഠിക്കണം...അല്ലാതെ ഉഴപ്പി നടക്കരുത്..
അപ്പുറത്തെ ഷൈജുവിനും മാർക്ക് കുറവാ...
അവൻ്റെ അച്ഛൻ വന്നാൽ അവിടുത്തെ പൂരം കാണാം....
അവനു എപ്പോഴും മൊബൈലിൽ ഗെയിം കളിക്കളല്ലേ പണി...
പിന്നെ ചീത്ത സ്വഭാവവുമുണ്ടെന്നാണ് കേട്ടത്...
നിന്നോടാരാ ഇതൊക്കെ പറയുന്നത് .....
അപ്പറത്തെ ശാന്തേച്ചി....
ഓറെ നാരാണേട്ടന് ഇപ്പൊ പണി നന്നേ കുറവാന്നാ പറഞ്ഞെ..
ആയ്ചക്ക് രണ്ടോ മൂന്നോ പണി....പാവം...
പിന്നെ നീതുൻറെ കാര്യം അറിയോ.....
പെണ്ണിന് അവിടെ മടുത്തു എന്നാ തോന്നുന്നത്....പുരുവന കൊണ്ടു ബല്യ കൊണമൊന്നും ഇല്ലാന്നാ കേട്ടത്.....
നിന്നോടാരാ ഇതൊക്കെ പറയുന്നത്....
അപ്പറത്തെ ശാന്തേച്ചി....
നീ പോയി ആ മൊബൈൽ എടുക്കു...ആരോ നിന്നെ വിളിക്കുന്നുണ്ട്..
......എന്താ മോളെ......റിസൾട് വന്നോ.....ഞാൻ അറിയും വന്നത് ...മേഘക്കു രണ്ടു പേപ്പർ കിട്ടിയില്ല അല്ലെ....അവൾ ഇയർ ബേക്ക് ആയി.. അതിനു ഒരു പുത്തിയും ഇല്ലാന്ന് നിൻറെ അച്ഛനോട് ഞാൻ എപ്പോഴും പറയാറുണ്ട്....ഓർക്കു അത് മനസ്സിലാവില്ല....
മകളെ പറയാൻ അനുവദിക്കാതെ ഒറ്റ ശ്വാസത്തിൽ 'അമ്മ പറഞ്ഞു തീർത്തു..
മോളെ റിസൾട്ട് എങ്ങിനെ മോളെ...
നാല് പേപ്പർ കിട്ടിയില്ല...ഇയർ ബേക്ക് ആവും....
