തീവ്രവാദത്തി ൻറെ മനഃശാസ്ത്രം.
ഇത് തീവ്രവാദത്തിൻറെ കാലമാണ്. മത തീവ്രവാദം , രാഷ്ട്രീയ തീവ്രവാദം , വംശീയ തീവ്രവാദം, സാംസ്കാരിക തീവ്രവാദം തുടങ്ങി എവിടെയും തീവ്രവാദമാണ്. അരാജകത്വത്തിന്റെ ദാർശനിക സുഖമാണ് തീവ്രവാദം വാഗ്‌ദാനം ചെയ്യുന്നത്. മൃഗത്തിന്റെ മൗലീകതയിലേക്കുള്ള തിരിച്ചുപോക്കാണ് ഇത്. സാംസ്കാരികമായ വിലക്കുകൾ ഇല്ല എന്നതാണ് ഏതൊരു തീവ്രവാദത്തിന്റയും പ്രേത്യേകത. മെരുങ്ങാത്ത അഹന്തയുടെ അശ്ലീല ധാരണയാണ് ഏതൊരു തീവ്രവാദത്തിനും ആധാരം. തീവ്ര വാദത്തിൽ നിന്നും ഭീകര വാദത്തിലേക്കു ഒരു പാലമുണ്ട് ..അത് അരാജകത്വത്തിന്റെ പാലാമാണ്..അഹം (ego ) അഹന്തയെ(egocentricism ) പ്രാപിക്കുകയും ഈ അഹന്ത അന്ധകാരം തീർക്കുകയും ചെയ്യുന്ന അവസ്ഥ യാണ് തീവ്രവാദം. ഇങ്ങനെ അരാജകത്വത്തിൽ ജീവിക്കുമ്പോൾ ശല്യം ചെയ്യുന്ന അഹത്തെ (ego ) കബളിപ്പിക്കുവാൻ സ്വീകരിക്കുന്ന പ്രധിരോധ വഴിയാണ് തീവ്ര വാദികൾക്ക് മതവും ജാതിയുമെല്ലാം. സിഗ്മണ്ട് ഫോയിഡിന്റെ ഭാഷയിൽ ഇതിനെ ഈഗോ ഡിഫെൻസ് മെക്കാനിസം (ego defense mechanism ) എന്ന് പറയാം. മഹത്തായ ഒരു ദർശനത്തെ തങ്ങളുടെ അരാജകത്വത്തിന് മറയായി പിടിക്കുമ്പോൾ സ്വന്തം അഹത്തെ കബളിപ്പിക്കുവാൻ ഇക്കൂട്ടർക്ക് കഴിയുന്നു. അതുകൊണ്ടു പള്ളിപൊളിച്ചാലും , ബുദ്ധ പ്രതിമകൾ തച്ചുടച്ചാലും , മെഷിനറി മാരെ ചുട്ടെരിച്ചാലും കന്യാ സ്ത്രീകളെ ബലാൽക്കാരം ചെയ്താലും സ്വന്തം കുഞ്ഞുങ്ങളെ വേവിച്ചു അമ്മമാർക്ക് ആഹാരമായി നൽകിയാലും ഇവർക്ക് കുറ്റബോധമില്ല. പാലിക്കാത്ത മൂല്യങ്ങളുടെ പേരിൽ വാചാല മാവുന്ന ഇക്കൂട്ടർ എല്ലാ മൂല്യങ്ങളെയും നിരാകരിക്കുകയോ വിഭാഗീകരിക്കുകയോ ചെയ്യുന്നുണ്ട്. ഈ വിഭാഗീകരണമാണ് സ്വത്വ സംഘർഷ മുണ്ടാക്കുന്നത് (identity crisis) ഇന്ത്യയിലും ലോകത്തെവിടെയും കണ്ടുവരുന്ന തീവ്രവാദത്തിൽ ഇങ്ങനെ ഒരു സ്വത്വ സംഘർഷം കാണാൻ പറ്റും . പഴയ ഖലിസ്ഥാൻ വാദത്തിലും ഉൾഫ തീവ്രവാദത്തിലും ഒക്കെ കണ്ടത് ഇങ്ങനെയുള്ള ഒരു ഐഡൻറിറ്റി ക്രൈസിസ് ആണ്. ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള പ്രതിരോധ വഴിയാണ് വിശ്വാസവും, മതവും, വംശവുമൊക്കെ. മതത്തിൻെറയും വംശത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേൽക്കുപ്പായ്കിട്ടു സ്വയം പ്രതിരോധം തീർക്കുന്ന ആത്മ വഞ്ചനയാണ് തീവ്രവാദം. അതുകൊണ്ടു ബാബരി മസ്‌ജിദ് പൊളിച്ചു ആഹ്ലാദിക്കാം...അഹത്തെ കപട വിശ്വാത്തിന്റെ മേൽക്കുപ്പായം കൊണ്ട് ആശ്വസിപ്പിക്കുവാൻ കഴിയുന്നുണ്ട്..ഈ മേൽക്കുപ്പായമാണ് തീവ്രവാദികളുടെ പ്രതിരോധം.
തിരിച്ചറിവ് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് തീവ്രവാദത്തിനു മുളയെടുക്കുന്നതു. തീവ്രവാദം ബോധ പൂർവ്വമുള്ള അക്രമ പ്രവത്തനമോ അല്ലാതെയോ ആവാം. തീവ്രവാദത്തിൻറെ ഗുണഭോക്താക്കൾ എന്നും സാമൂഹ്യ വിരുദ്ധ ശക്തികൾ ആയിരുന്നു. ബൗദ്ധീകാവസ്ഥയിൽ (cognitive state) നിന്നും തികഞ്ഞ വൈകാരിക അപചയത്തിലേക്കുള്ള പാലായനമാണ് തീവ്രവാദം. തിരിച്ചറിവിൻറെ ബുദ്ധി അവസാനിക്കുന്നിടത്താണ് തീവ്രവാദം ആരംഭിക്കുന്നത്. വിശ്വാസത്തിനു വാണിജ്യ താത്‌പര്യം ഉണ്ടാകുമ്പോഴാണ് വർഗീയതയും തീവ്രവാദവും ഉണ്ടാവുന്നത്. അധികാരത്തിന്റെ ആർത്തിയും അഹന്തയുടെ ആക്രോശവുമാണ് തീവ്രവാദത്തിൽ എവിടെയുമുള്ളത്. ആർത്തി മൂത്താണ് ക്രിമിനലുകൾ ജനിക്കുന്നത്. മെരുങ്ങാത്ത അഹന്തയുടെ പ്രവർത്തന വഴിയാണ് തീവ്രവാദം. വ്യാജമായ മതമൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നത് തീവ്ര വാദത്തിന്റെ കാപട്യമാണ്. മനുഷ്യത്വത്തിന്റെ ഒരു മൂല്യങ്ങളും സ്വീകാര്യ മല്ലാത്തവർക്കു മതമൂല്യങ്ങൾ ഒരർത്ഥത്തിലും സ്വീകാര്യമാവില്ല. അതുകൊണ്ടു മത മൂല്യങ്ങൾ എന്നുള്ളത് തീവ്രവാദി കളെ സംബന്ധിച്ചെ ടുത്തോളം വിടുവായിത്തമാണ്.
ഏറ്റവും ഉൽകൃഷ്ട മെന്നു പറയുന്ന ബുദ്ധ മതത്തിൻറെ പേരിൽ പോലും തീവ്രവാദവും വംശീയ വാദവും നടക്കുന്ന അത്ഭുത പ്പെടുത്തുന്ന കാഴ്ചയാണ് നമ്മൾ മ്യാന്മറിൽ കാണുന്നത്. അതുകൊണ്ടു ഏതെങ്കിലും നിശ്ചിത മതത്തിന്റെ പേരിൽ മാത്രം തീവ്ര വാദം ആരോപിക്കുന്നത് വസ്തുതാപരമാവില്ല. ആൾ പിടിയനു ആൾ ഭേദ മില്ല എന്നതുകൊണ്ട് തീവ്ര വാദത്തിനു ജാതിയും മതവുമൊന്നുമില്ല. മതത്തെയും വംശത്തെയും ബ്ലാക്ക് മെയിൽ ചെയ്യുന്ന ക്രിമിനൽ ബിസിനെസ്സ് ആണ് തീവ്രവാദം. ഏറ്റവും കൂടുതൽ ഭീകരത ഏതു മതത്തിൻറെ പേരിലാണ് നടക്കുന്നത് എന്ന് അതാതു മത വിശ്വാസികൾ തന്നെയാണ് ആത്മ പരിശോധന നടത്തേണ്ടത്..
വിശ്വാസത്തിനു അറിവും തിരിച്ചറിവും നഷ്ട പ്പെടുന്ന അവസ്ഥ യിലാണ് തീവ്ര വാദവും വർഗ്ഗീയ വാദവും ജനിക്കുന്നത്. പടച്ചവന്റെ പക്ഷം ചേർന്ന് ഒരു തീവ്രവാദവും നിലനിൽക്കില്ല.
ഒ .വി. ശ്രീനിവാസൻ.