വെറുതെ മാത്രം
കൈപിടിച്ചു
കൈമാറുവാന്‍
കരളുറപ്പില്ലാത്ത
സ്നേഹമാണിന്നീ
കവിതയെല്ലാം .
ചിത്രങ്ങളെല്ലാം
കവിതയില്‍
ചേര്‍ത്തപ്പോള്‍
കഥ പറഞ്ഞെത്തിയ
മഞ്ഞു തുള്ളി .
എത്ര തുഴഞ്ഞാലും
എത്ര കരഞ്ഞാലും
എത്താത്ത തീരത്തെ
കാത്തിരിപ്പാന്‍
സ്വപ്നമായ്
പെയ്യുന്ന
നിലാവെളിച്ചം
അവകാശമില്ലാത്ത
അവകാശമായി
അറിയാതെ
ഇണചേര്‍ന്ന
ഇഷ്ടങ്ങളില്‍
തലചായ് ച്ചുറങ്ങട്ടെ
വെറുതെമാത്രം....
