അടവ് നയം
***************
ബി.കോം. ഭംഗിയായി തോറ്റിരിക്കുമ്പോഴാണ് ഷാജിക്ക് പ്രത്യയ ശാസ്ത്ര ബോധം ആദ്യമായി വന്നത്....അല്ലെങ്കിലും സിദ്ധാന്തങ്ങള്‍ വളര്‍ന്നു വരുന്നത് പ്രതിസ ന്ധി ഘട്ടത്തില്‍ തന്നെയാണ്...
വിഖ്യാത ഇംഗ്ലീഷ് ഏഴുത്തുകാരന്‍ ഫ്രാന്‍സിസ് ബെക്കന്‍ ''പ്രതിസന്ധിയാണ് മനുഷ്യനെ മഹാന്‍ ആക്കുന്നത് '' എന്ന് പറഞ്ഞിട്ടുണ്ടല്ലോ ..
പ്രതിസന്ധി യില്‍ മനുഷ്യന്‍ സിദ്ധാദ്ധി ആയിപ്പോവും...
സിദ്ധാന്തങ്ങൾ കുത്തിയിരിക്കുന്ന ഇടം വായനശാലകൾ ആണല്ലോ.
ഷാജി പാര്‍ടി വായനശാലയില്‍ ഫുള്‍ ടൈം കുത്തിയിരുന്ന് വായന തുടങ്ങി . കാര്യമായി ആരും കയറാത്ത പാര്‍ട്ടി വായനശാലയില്‍ ഷാജി എല്ലാ ദിവസവും വരുന്നത്. കണ്ട കെ.വി.എസ നു വളരെ സന്തോഷമായി..
ഉപേക്ഷിക്ക പ്പെട്ട സിദ്ധാന്തങ്ങൾക്ക് ഉന്മേഷമായി.
ഇന്നത്തെ യുവാക്കളില്‍ ഇങ്ങനെയുള്ളവരെ കണ്ടെത്തുക വളരെ പ്രയാസം തന്നെയാണ്....കെ.വി.എസ് തന്‍റെ അഭിപ്രായം കമ്മിറ്റിയില്‍ പറഞ്ഞു....കെ.വി.എസ് തന്‍റെ അഭിപ്രായം പറഞ്ഞപ്പോള്‍ എല്ലാവര്ക്കും ഏകാഭിപ്രായം .....
ശരിയാണ് ഞാനും കണ്ടിട്ടുണ്ട്...അവന്‍ ആള്‍ ഉഷാറാ ണ് ..പലരും എടുത്തു പറഞ്ഞു..ബാലകൃഷ്‌ണേട്ടൻ വാചാലമായി പ്രത്യയശാസ്ത്രത്തിന്റെ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ എല്ലാവരും സാകൂതം കേട്ട് നിന്നു...
ബാലകൃ ഷ്‌ണേട്ടന്റെ സൈദ്ധാദ്ധീക വിശകലം പൂര്‍ത്തിയായപ്പോള്‍ കെ.വി.എസ് പറഞ്ഞു. ഒന്നും ആലോചിക്കാനില്ല....ഷാജിയെ പാര്‍ടിയില്‍ കൊണ്ടുവരണം.....അവനു മെമ്പര്‍ ഷിപ്പ് കൊടുക്കണം...
മറിച്ചൊന്നും ആര്‍ക്കും പറയാന്‍ ഉണ്ടായിരുന്നില്ല....കാരണം ബാലകൃഷ്‌ണേട്ടൻ സൈദ്ധാദ്ധീക വിശദീകരണം നല്‍കിയാല്‍ മറിച്ചു ചിന്തിക്കേണ്ട ആവശ്യം കമ്മിറ്റിക്ക് ഇതുവരെ ഉണ്ടായിട്ടില്ല...
സാമൂഹ്യ ബോധത്തിൻ്റെ ഉൾവിളികൾ ഉണ്ടാവുന്നത് എങ്ങിനെയെന്ന് പറയുക എളുപ്പമല്ല. ബന്ധങ്ങളുടെ ആവശ്യകത തിരിച്ചറിയുമ്പഴാണ് രാഷ്ട്രീയ വികാരങ്ങൾ നാമ്പെടുക്കുന്നതു.....ബാലകൃഷ്‌ണേട്ടൻ ഇത്രയും കൂടി പറഞ്ഞപ്പോൾ രാഷ്ട്രീയ ഉള്ളറിവിൻ്റെ ബൈ പാസുകൾ അറിയാത്ത സഖാക്കൾ ഏകകണ്ഠമായി പറഞ്ഞു.......
അതെ.....ഷാജിക്ക് മെമ്പർ ഷിപ് കൊടുക്കണം.
പതിവുപോലെ ഷാജി വായനശാലയില്‍ വന്നപ്പോള്‍ കെ.വി.എസ് പറഞ്ഞു...ഷാജീ... നിന്നെ നമ്മള്‍ പാര്‍ടി യിലേക്ക് കൊണ്ട് വരുവാന്‍ തീരുമാനിച്ചിട്ടുണ്ട് ...ഞായറാഴ്ച കമ്മിറ്റി വിളിച്ചിട്ടുണ്ട് ...വരണം....
പ്രത്യയ ശാസ്ത്ര കാര്യങ്ങള്‍ കുറേശെ പഠിച്ചു തുടങ്ങണം... അതിനു ബാലകൃഷ് നുമായി ബന്ധപ്പെടണം... നാളെ ഒരു ധ ര്‍ണയുണ്ട് പങ്കെടുക്കണം....
ധ ര്‍ ണ ക്ക് കെ .വി . എസ് എത്തുമ്പോള്‍ ....ഷാജി അവിടെ നേതൃത്വപരമായ പ്രവര്‍ത്തനം നടത്തുന്നു...പന്തല്‍ ഒരുക്കുന്നതില്‍ ആരെക്കാളും ശുശ്ക്കാന്തി യോടെ ഷാജി മുമ്പില്‍ ...കാവി മുണ്ടും ഉടുത്തു അവന്‍ ഉത്സാഹത്തോടെ പണി യെടുക്കുമ്പോള്‍ കെ.വി.എസ. നു ആശ്വാസം ...നല്ല തീരുമാനം....നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍.....
മേഖല സെക്രെട്ടറി നാരായണേട്ടന്‍ എത്തിയപ്പോള്‍ ചോദിച്ചു.. ഇതേതാ പുതിയ പയ്യന്‍.......നല്ല സ്മാര്‍ട്ട് ആണല്ലോ......
നമ്മള്‍ മെമ്പര്‍ ഷിപ്പിലേക്ക് കൊണ്ടുവരുന്നുണ്ട്....ഷാജി.....ബി.കോം. കഴിഞ്ഞതാ.....
ഓന ഇങ്ങ് വിളിക്ക്....
ഷാജി വന്നു ഭവ്യതയോടെ നാരാനേട്ടെന്റെ മുമ്പില്‍ നിന്നു......
നമ്മുടെ സെക്രട്ടറി നാരാണേട്ടന്‍.....കെ.വി.എസ. പരിചയപ്പെടുത്തി ...
നീ നാളെ ബാങ്കിലേക്ക് വാ....ഒരു അപേക്ഷ എഴുതിത്തരണം.
അങ്ങിനെ ഷാജി ബാങ്ക് ഉദ്ധ്യഗസ്ഥനായി......
മനുഷ്യനെ സ്വതന്ത്രന്‍ ആക്കുന്നത് പാര്‍ടിയും പ്രത്യയശാസ്ത്രവുമല്ല ... ....ഉദ്യോഗമാണ് എന്ന പുതിയ തിരിച്ചറിവ് ഷാജി അറിയുന്നത് ഇപ്പോഴാണ്.....
പാര്‍ടിയും പ്രത്യയശാസ്ത്രങ്ങളും വിലക്കുകളാണ് . എന്ന പുതിയ തിരിച്ചറിവ് ഉണ്ടാവുന്നതും ഇപ്പോഴാണ്....
മദ്യവും അവിഹിതവും ഒക്കെ സ്വാതന്ത്ര ത്തിന്‍റെ ഓരോരോ വഴികളാ യി..
നിഷേധ വഴികളിലൂടെ സഞ്ചരിക്കുന്ന ഷാജിയെ പാർട്ടിയിൽ നിന്നും പുറത്താകുക അല്ലാതെ മറ്റു വഴിയില്ല .....ബാലകൃഷ്ണന്‍ പറഞ്ഞു.....കെ.വി.എസ. തലയാട്ടി......
ഷാജി സ്വന്തന്ത്ര നായി...സിദ്ധാന്തങ്ങൾ കൈവിടുമ്പോൾ ആണ് സ്വാതന്ത്രത്തിൻ്റെ സുഖം അറിയുന്നത്....
''ആഗോളവത് കരണ കാലത്തെ അടവുനയങ്ങള്‍'' പഠിച്ച ഷാജി വാട്ടര്‍ തീം പാര്‍ക്കിലേക്ക് ഉല്ലാസയാത്രക്ക് പോകുമ്പോള്‍ ബാലകൃഷ് നേട്ടന്‍ അടവുനയങ്ങ ളുടെ പഴയ ഏടുകള്‍ തപ്പുകയായിരുന്നു....
