swaasreya paatangal- katha



    സ്വാശ്രയ  പാഠങ്ങള്‍ -ഒന്ന്


കല്പനചൌള  ആകണമെന്നാണ്  മോളുടെ  ആഗ്രഹം...ആകാശ ദുരന്ത ത്തിന്‍റെ  കഥപറഞ്ഞു കേട്ടപ്പോള്‍  അങ്ങിനെയൊരു  ആഗ്രഹം  വേണ്ടെന്നു  വെച്ചു .
ആഗ്രഹങ്ങള്‍  ഒരു  പാടു   പറഞ്ഞപ്പോള്‍   .....അതില്‍  നല്ലത്  ഡോക്ടര്‍  ആണെന്ന്  കണ്ടു....പിന്നങ്ങോട്ട്  ഡോക്ടരാവാനുള്ള  മോഹങ്ങളായി...
നന്നായി  പഠിച്ചാലേ  ഡോകടര്‍  ആവാന്‍  പറ്റൂ  എന്നായപ്പോള്‍.  ഉറക്കമൊഴിഞ്ഞ്  പഠിത്തം  തുടങ്ങി...ടൂഷന്‍  മാഷെ വെച്ചു പഠിച്ചു...

ശ്രമം  പരാജയപ്പെട്ടില്ല...പ്ലസ്‌ടുവിനു  ഫുള്‍  എ പ്ലസ് .  
സന്തോഷം  എല്ലാര്ക്കും... 
പൂര്‍ണവിജയം  എല്ലാവരും  ആഘോഷിച്ചു..വീട്ടുകാരും. നാട്ടുകാരും....

സുനിമാഷു  ഉപദേശിച്ചു....നേരിട്ട്  എന്‍ട്രന്‍സ്  എഴിതിയാല്‍ അഡ്മിഷന്‍  കിട്ടില്ല.. കോച്ചിംഗിനു  പോകണം..  അങ്ങ്  കോട്ടയത്ത്‌  തന്നെ  പോണം...
ലക്ഷം  ഒന്ന്  കൊടുത്തു.. കോട്ടയത്ത്‌  പഠനം  തുടങ്ങി......
പഠനത്തിന്‍റെ പുതിയ  നിയമങ്ങള്‍  അവിടെനിന്നാണ്  അറിഞ്ഞു  തുടങ്ങിയത്....രാവിലെ  അഞ്ചു  മണിക്ക്  എഴുന്നേല്‍ക്കണം...രാത്രി  പന്ത്രണ്ടു  മണിക്കേ  ഉറങ്ങാന്‍  പറ്റൂ . കുട്ടികളില്‍ ചിലരൊക്കെ  വീട്ടിലേക്കു  തിരുച്ചു പോയി...

ഉറങ്ങാത്ത  രാത്രികള്‍ പകലിനോട്  അപേക്ഷിച്ചു ഒന്ന്  കണ്ണടക്കുവാന്‍.
പറ്റില്ല .....അധ്യാപകന്‍റെ  കണ്ണുകള്‍  എവിടെയുമുണ്ട്....
വിശ്രമമില്ലാത്ത കണ്ണുകള്‍  കുട്ടികളോട്  യാചിച്ചു....ഒന്നുറങ്ങാന്‍......

ക്ലാസ്സില്‍  ഒന്ന് കണ്ണടച്ചുപോയാല്‍  അന്ന് മുഴുവന്‍  ക്ലാസ്സില്‍  നില്‍ക്കണം.
സമ്പൂര്‍ണ  അച്ചടക്കം....അതാണ്‌  ഇവിടുത്തെ  നിയമം....പ്രിന്‍സിപ്പല്‍  പ്രഖ്യാപിച്ചു.
ആഴ്ചയില്‍  ഒരു  ദിവസം  പത്തു  മിനിറ്റ് വീട്ടിലേക്കു  ഫോണ്‍ വിക്കാം...മറ്റു  ദിവസങ്ങളില്‍ മൊബൈല്‍  സറണ്ടെര്‍  ചെയ്യണം..
അച്ചടക്കം  ...അത്  തന്നെയാണ് പ്രധാനം....രക്ഷിതാക്കള്‍  ഒന്നിച്ചു  തലയാട്ടി....
മൊബൈല്‍  ഒരു  അച്ചടക്ക  ലംഘനമാണെന്ന പുതിയ  അറിവും  കിട്ടി.

പഠനം  പീഡനമാണെന്ന്  ആദ്യമായി കുട്ടി  അറിഞ്ഞു.
ഉറക്കം  മൂന്നു മണിക്കൂറിലേക്ക്  ചുരിക്കയിട്ടും പഠിച്ചു  തീര്‍ന്നില്ല...
തളര്‍ന്നു  പോയ  രാഹുല്‍  വീട്ടിലേക്കു  ഒളിച്ചോടി...
അച്ഛനും  അമ്മയ്ക്കും  അരിശം  വന്നു.....അന്ന്  തന്നെ  അവനെ തിരിച്ചു  കോച്ചിംഗ്  സെന്‍റെറിലേക്ക്   കൊണ്ടാക്കി......പിറ്റേന്ന്  രാവിലെ  അവന്‍റെ ജഡം  ഹോസ്റ്റ്ലിലെ കിണറ്റിലാണ്  കണ്ടത്...അവന്‍  സ്വതത്രന്‍  ആയി സ്വര്‍ഗ്ഗത്തിലെത്തി .
എല്ലാ  വര്‍ഷവും  ഇങ്ങനെ  ഒന്നോ  രണ്ടോ  പേര്‍  സ്വതന്ത്രരായി  സ്വര്‍ഗ്ഗത്തിലെത്താരുണ്ട്...
ബുധനാഴ്ചയാണ്  മകളുടെ ദിവസം.....വിളിച്ചപ്പോള്‍. അവള്‍  ബാത്ത്റൂമില്‍  ആണെന്ന്  വാഡന്‍  പറഞ്ഞു....
അരമണിക്കൂര്‍  കഴിഞ്ഞപ്പോള്‍   വീണ്ടും  വിളിച്ചു....അവള്‍  ബാത്ത് റൂമിലാണ് ----വാര്‍ഡന്‍റെ  മറുപടി.....

രാത്രി  എട്ടുമണി കഴിഞ്ഞാല്‍  വിളിക്കാന്‍ പറ്റില്ല.....അതുകൊണ്ട്  എഴരക്ക്‌  വീണ്ടും  വിളിച്ചു....
നിനക്കെന്താ  വയറ്റില്‍  അസുഖം ....അച്ഛന്റെ  ചോദ്യം.....
ഞാന്‍  ഇപ്പോള്‍  കക്കൂസില്‍  നിന്നുമാണ്  പഠിക്കല്...മോളുടെ മറുപടി....
ഘാനക്ക്  പീഡനം തീരെ  സഹിക്കാന്‍  പറ്റാതായപ്പോള്‍ അവള്‍ ഹോസ്റ്റല്‍ വിട്ടു.....റെയില്‍വേ  സ്റ്റേഷനില്‍  പോയി  കിടന്നുറങ്ങി...പോലീസ്  പൊക്കി  അവളെ  വീണ്ടും  ഹോസ്റ്റലില്‍ എത്തിച്ചു...
വിശ്രമം  നല്‍കാത്ത  പഠിപ്പിനു  ബുദ്ധി  എന്ന് നുണ  പറഞ്ഞവന്‍  ബുദ്ധി  ജീവിയായി....കേമനായ  അധ്യാപകനും....
അതി ബുദ്ധിജീവികള്‍ പഠിപ്പിക്കുന്ന  സെന്‍റെറില്   പീഡനതിന്റെ ബഹുകൃത വേഷം..ബാത്ത് റൂമില്‍  പോലും ഒളികെമേര  ഉണ്ടത്രേ ...പീഡനത്തില്‍  നിന്നുമാണ്  അരാജകത്വത്തിന്‍റെ  പാഠങ്ങള്‍  പഠിച്ചു തുടങ്ങുന്നത് . സ്വാര്‍ത്ഥതയുടെ  ആദ്യപാഠം ഇവിടെയാണ് പഠിക്കുന്നത്.
..കുട്ടികള്‍ക്ക്  ഓരോരോ രോഗം ....ഡോക്ടറെ കാണിച്ചാല്‍  രോഗമൊന്നും കാണാനുമില്ല...
പഠിക്കാന്‍ മടിച്ചിട്ടു  കള്ളം  പറയുന്നു.. ലക്ഷം ആണ് കൊടുത്തത്...ഓര്‍മ  വേണം ...രക്ഷിതാക്കള്‍ പറഞ്ഞു.....രക്ഷിതാക്കെക്കെല്ലാം  ഇക്കാര്യത്തില്‍  എകാഭിപ്രായം ...പിള്ളേര്  ശരിയില്ല....ഏകസ്വരത്തില്‍  അവര്‍ പറഞ്ഞു..

രാത്രി   പത്തു  മണി  ആയിക്കാണും .. ഉറങ്ങാൻ പോവുമ്പോൾ  ഒരു  കോ ലിംങ്ങു  ബെൽ ....സുരേശൻ   മാഷ്   മുകളിൽ  നിന്നും  ഇറങ്ങി  വന്നു  വാതിൽ  തുറന്നു....

ഇതാ  നിക്കുന്നു  മോൾ ... പൂജ.....ലഗ്ഗേജ് മായി .....
.നീ  തനിച്ചു  ഈ രാത്രി.....പെൺകുട്ടികൾ  ഇങ്ങനെ  രാത്രി  ഒറ്റയ്ക്ക്  വരാമോ? അച്ഛൻ  വേവലാതി  പറഞ്ഞു..
   രാത്രി  ആരെയും  ഭയപ്പെടുത്താറില്ല...രാത്രിയെ   എനിക്കു  ഭയവും  ഇല്ല.....
ഞാൻ  ഭയപ്പെടുന്നത്  കോട്ടും  ബൂട്ടും  ഇട്ട  പകലിനെയാണ്...

..എനിക്കാവില്ല.....സഹിക്കില്ല  എനിക്ക്......എനിക്ക് ഡോക്ടറും  ആവണ്ട....
...അവൾ  പിറുപിറുത്തു  ....

Previous
Next Post »