UTHSAVANGALUTE MANASHAASTHRAM-



           ഉൽസവങ്ങളുടെ    മനഃശാസ്ത്രം 



           മനസ്സ്  നിറയുന്ന  സന്തോഷത്തിന്റെ  ആരവമാണ്  എല്ലാ  ഉത്സവങ്ങളും. .നിസ്സംഗതയുടേയും   നിരാശയുടേയും  നിശബ്ദത   ഭേദിച്ച് കൊണ്ടാണ്  എല്ലാ  ഉത്സവങ്ങളും  നിറഞ്ഞാടുന്നത് ...എല്ലാ  ഉത്സവങ്ങളും  നന്മയുടെ  സന്ദേശമാണ്   നൽകുന്നത്....സമരങ്ങൾ  പോലും  ഉത്സവങ്ങളായി   മാറുന്നതാണ്  പുതിയ ചിത്രം..

അതുകൊണ്ടാണ്  സമര  പന്തലുകൾ  പാട്ടും  കുരവയും  നൃത്തവും  കൊണ്ട്  സജീവമാകുന്നത്....ഉത്സവമാക്കുക  എന്നത്   മനുഷ്യ ൻറെ  സർഗാത്മകത്വമാണ്....കാരണം  ജീവിതത്തിൻറെ   സർഗ്ഗാത്മക  രുചിയെയാണ്  നമ്മൾ  പലപ്പോഴും  സംസ്കാരം  എന്ന്  പറയുന്നത്.. അതെ,  സംസ്കാരത്തിൻറെ  നിറഞ്ഞാട്ടമാണ്  എല്ലാ  ഉത്സവങ്ങളും...

അതുകൊണ്ടാണ്  ഓണത്തെയും  പെരുന്നാളിനെയും ക്രിസ്തുമസ്സിനെയും  സാമൂഹ്യമായി  ആസ്വദിക്കാൻ  നമുക്ക്  കഴിയുന്നത്...ആഹ്ലാദങ്ങൾ കൈമാറി കൊണ്ടാണ്  എല്ലാ ഉത്സവങ്ങളും  ആഘോഷങ്ങൾ  ആവുന്നത്...ഇങ്ങനെ  ഒരു  മതേതര  സ്വഭാവമുള്ളതു കൊണ്ടാണ്    ഉത്സവങ്ങൾ നില നിന്ന്  പോവുന്നത്...

ഉത്സവങ്ങളെ  അറിയുമ്പോൾ:  മിത്തുകളിൽ നിന്നും  വിശ്വാസങ്ങളിൽ  നിന്നുമാണ്   പല  ഉത്‌സവങ്ങളുടെയും  ഉത്ഭവം..അത്  ജനകീയ കൂട്ടായ്മയെ  വളർത്തുകയും  വിവേചനത്തിൻറെ   വഴികൾ  അടക്കുകയും  ചെയ്യുന്നു...ഉത്സവങ്ങൾ   നൽകുന്നത്  സ്നേഹത്തിൻറെ   സന്ദേശമാണ് .  ഉത്സവങ്ങൾ  മതത്തിന്റെയോ  വിശ്വാസത്തിന്റെയോ  മാത്രം  ഉൽപ്പന്നമല്ല .മനുഷ്യൻറെ   ഏതൊരു  കൂട്ടായ്മയിലും  വളർന്നു വരാവുന്ന  സാംസ്കാരിക  വിശേഷമാണ്  ഉത്സവങ്ങൾ...

അതുകൊണ്ടാണ്  മഴയുത്സവങ്ങളും  ജലോത്സവങ്ങളും  ഉണ്ടാവുന്നത്....കലോത്സവങ്ങളുണ്ടാവുന്നത്...സാംസ്കാരികോത്സവങ്ങൾ   ഉണ്ടാവുന്നത്...ജാതിയുടെയും  മതത്തിൻറെയും   അതിർവരമ്പുകൾ  ലംഘി ച്ചു സ്വതന്ത്രമായി പെയ്തിറങ്ങുന്നു  എന്നതാണ്  ഉത്സവത്തിൻറെ  പ്രേത്യേകത .ഇണക്കത്തിന്റെയും ഇഷ്ടത്തിന്റേയും   പെരുമഴക്കാലമാണ്  ഉത്സവം...അത്  മനുഷ്യൻറെ   സർഗ്ഗാത്മക  ജീവിതത്തെ  സമ്പന്ന  മാക്കുന്നു .. വിദ്യാഭ്യാസം പോലും  ഉത്സവച്ഛായയിൽ  ആവണം  എന്നത്  നമ്മുടെ  താത്‌പര്യമായി...

അതുകൊണ്ടാണ്  പ്രവേശനോത്സവങ്ങൾ  ഉണ്ടാവുന്നത് ...കാണം  വിറ്റും  ഓണം  ഉണ്ണണം  എന്ന  പഴഞ്ചൊല്ലിനു      മനഃശാസ്ത്രപരമായി  തന്നെ  ഏറെ  പ്രാധാന്യമുണ്ട്....

ഉത്സവങ്ങളുടെ  മനഃശാസ്ത്രം:  മനുഷ്യൻറെ   സാമൂഹ്യ  ജീവിതത്തിൻറെ   സാംസ്കാരിക  ഉൽപ്പന്നമാണ്  ഏതൊരു  ഉത്സവവും. അത്  സ്വകാര്യതയിൽ  നിന്നും സുതാര്യതയിലേക്കുള്ള  പ്രകടനമാണ്.  അത്  സാമൂഹ്യമായ  അനുരഞ്ജനത്തിൻറെ  വഴിയാണ് തുറക്കുന്നത്. .സമൂഹത്തിൻറെ   കെട്ടുറപ്പാണ്. സാമ്പത്തീക  വളർച്ചയ്ക്കുള്ള  അടിത്തറയാണ്..നെഹ്‌റു  ട്രോഫി  വള്ളം  കളി  പോലുള്ള   ഉത്സവങ്ങൾ  കേരളത്തിനും  രാജ്യത്തിനു  തന്നെയും  നൽകിയ  സന്ദേശങ്ങൾ   വിലയേറിയതാണ്.  മഴയുത്സവങ്ങളും  ജലോത്സവങ്ങളും  പ്രകൃതിയോടുള്ള  തീഷ്ണമായ  പ്രേമത്തെ  ആണ്  കാണിക്കുന്നത്...ജലം  ജീവാമൃതമാണ്  എന്ന   പഴയ  ബോധം  ഇന്നും  എന്നും  അർത്ഥവത്തായിരിക്കും .സംരക്ഷിക്കപ്പെടേണ്ട   ജലാശയങ്ങളെ ക്കുറിച്ചു  ഓർക്കുവാൻ  ഇത്തരം  ജലോത്സവങ്ങൾ  ഉപകരിക്കും,  ഉത്സവങ്ങൾ  കേവലം  വൈകാരികമായ  ആവേശങ്ങളിൽ  നിന്നും  അവബോധത്തിനുള്ള  പുതിയ  തലങ്ങളിലേക്ക്  വളന്നിരിക്കുന്നു. സമ്മ്യക്കായ  മനോവ്യവഹാരങ്ങള്‍ക്കുള്ള  സാമൂഹ്യ  പശ്ചാത്തലം  ഒരുക്കുന്നു  എന്നതാണ്  ഇത്തരം  ഉത്സവങ്ങളുടെ  ധര്‍മ്മം.. ഏതൊരു  ഉത്സവവും  പൊതു ബോധത്തെ  ശക്തി പ്പെടുത്തുന്നുണ്ട്.  ഉത്സവങ്ങള്‍  ആചാരങ്ങളുടെ  തടവറയല്ല..അന്ധവി
ശ്വാസങ്ങളുടെ  ഊട്ടുപുരയുമല്ല. അത്  ജനാധി പത്യതിലേക്കുള്ള മനശാസ്ത്ര വഴിയാണ്.  സാമൂഹ്യ ബോധത്തിനുള്ള  സാംസ്കാരീക  ധര്‍മ്മങ്ങളാണ്.  സാധാരണ  സാമൂഹ്യ  പ്രവര്‍ത്തനം  പോലും  ഉത്സവ  ചായയില്‍  നടക്കുന്നു  എന്നതാണ്  ഇന്നിന്‍റെ  പ്രത്യേകത..

ഉത്സവങ്ങളുടെ  രാഷ്ട്രീയം:  മനുഷ്യൻ  മുഖ്യമായും  ഒരു  രാഷ്ട്രീയ  ജന്തു വാണെന്നുള്ളത്  അരിസ്റ്റോട്ടലിൻറെ   നിരീക്ഷണമാണ്.  അതുകൊണ്ടു  ഉത്സവങ്ങളിൽ  സമൂഹത്തിൻറെ   രാഷ്ട്രീയ  സന്ദേശമുണ്ടെന്നു  കാണാം. ഞാൻ  സാമൂഹ്യ  ജീവിയാണെന്നു  ഉറക്കെ  പറയുമ്പോഴാണ്  ഉത്സവങ്ങൾക്ക്  സാംഗത്യ മുണ്ടാവുന്നതു.  അത്  പ്രതിബദ്ധതയുടെ  വികാരങ്ങൾ  അടയാളപ്പെടുത്തുന്നുണ്ട്.  ഉത്സവങ്ങൾ    നിക്ഷിപ്ത  താത്‌പര്യക്കാരുടെ   കൈകളിൽ  സംഘർ ഷങ്ങൾ  ഉണ്ടാക്കുന്ന  ഉപാധിയായി  തീരുന്നതിനും നമ്മൾ  സാക്ഷികളാണ്.  യമുനാ തീരത്തു  ശ്രീ ശ്രീ  രവിശങ്കർ  ഈയിടെ  നടത്തിയ  ആത്മീയോത്സവം   തികച്ചും  പ്രകൃതി  വിരുദ്ധ  മായിരുന്നുവെന്നു  കോടതിതന്നെ  ഉത്തരവിട്ടിട്ടുണ്ട്..

ആത്മീയ ക്കച്ചവടത്തെ  ഉത്സവങ്ങളാക്കി  മാറ്റുന്ന   ഒരു കാലാവസ്ഥ  നമ്മുടെ  നാട്ടിൽ ഉണ്ട്  എന്നും  കാണണം.  അതായതു ഉത്സങ്ങൾ  ചൂഷണത്തിൻറെ  ഉപാധിയാവുന്നുണ്ട് എന്ന്  കൂടി  നമുക്ക് കാണാൻ  കഴിയും. ഉത്സവങ്ങളുടെ  പേരിൽ  സംഘർ ഷങ്ങൾ   ഉണ്ടായിട്ടുണ്ട്  എന്നതിന്  ചരിത്രത്തിൽ  അനവധി  ഉദാഹരണങ്ങൾ  ഉണ്ട്..അധികാര  തർക്കങ്ങൾ. സാമൂതിരി  കോലോത്തെ  മാമാങ്കം  പ്രശസ്തമാണല്ലോ ...അതുകൊണ്ടു   ഉത്സവങ്ങളിൽ  ജനാധിപത്യം  ഉണ്ടാവണം  അത്   മനുഷ്യൻറെ   മൗലീകാവശ്യങ്ങളോട്  നീതി പുലർത്തണം.  സാമ്പത്തീക  സമൃദ്ധിയിൽ  എല്ലാം  ഉത്സവങ്ങൾ  ആക്കാനുള്ള  ആവേശത്തിലാണ്  മനുഷ്യൻ...സ്വയം  മറന്നു  പോവുന്ന   കളികൾ  ഒന്നും  ആത്യന്തീകമായി  ഗുണം  ചെയ്യില്ല...

ഉത്സവങ്ങൾ  തിരിച്ചറിവിൻറെ   വഴികൾ  ഒരുക്കുന്നതായിരിക്കണം.  പ്രകൃതിയോട്  സമരസപെട്ട്  വേണം  ഉത്സവങ്ങൾ  എല്ലാം  നടത്താൻ.  കാലം  ആവശ്യ പ്പെടുന്നത്  അതാണ്.  അതുകൊണ്ടാണ്  നമ്മൾ  മഴയെ  സ്നേഹിക്കുന്നത്. അതുകൊണ്ടാണ്  ജലോത്സവങ്ങൾ  ഉണ്ടാവുന്നത്..അതുകൊണ്ടാണ്  വനവൽക്കരണം  ഉണ്ടാവുന്നത്...മലിന മാവുന്ന  കായലുകളെ  മരണത്തിൽ  നിന്നും  രക്ഷിക്കാൻ   മനുഷ്യന്  മാത്രമേ  കഴിയൂ.  കാരണം  മനുഷ്യൻ  മാത്രമാണ്  ജലസ്രോതസ്സുകൾ  നശിപ്പിക്കുന്നത്..ജലോത്സവങ്ങൾ  സാമൂഹ്യ  ബോധത്തെ  വളർത്തുവാൻ  സാഹായിക്കും ....

അതുകൊണ്ടു  ഉത്സവങ്ങൾക്ക്  ബൗദ്ധീക മായ  ഒരു  ദൗത്യം  കൂടി  നിറവേറ്റാനുണ്ട്...ഉത്സവങ്ങൾ  കേവലമായ  ബഹളങ്ങൾ  അല്ല..ഒരു സമൂഹത്തിൻറെ   ക്രീയാത്മകങ്ങളായ  ഇടപെടലാണ്  ഉത്സവങ്ങൾ...അത്  ഭക്തിയിലും  വിഭക്തിയിലും  ഉണ്ട്..എവിടെ  ഉത്സവം  ആവാം  എന്ന്  ചോദിച്ചാൽ   ജീവിതത്തിൽ  എന്നാണ്  ഏറ്റവും  ലളിതമായ ഉത്തരം.ക്ഷേമങ്ങൾ  വളർന്നു വരുമ്പോൾ  ജീവിതം  തന്നെ  ഉത്‌സവമായി മാറും  എന്ന്  നമുക്ക്  കാണാൻ  കഴിയും.  ക്ഷേമത്തിൻറെ    വഴികളിലേക്കുള്ള  സമരമായി  ജീവിതം  മാറുമ്പോൾ  നമുക്ക്  തുറന്നു  കിട്ടുന്നത്   ഉത്സവത്തിൻറെ   ആവേശം  തന്നെയാണ്.

Dr. o.v.  sreenivasan
Previous
Next Post »