FLIRTING ROMANCE --PSYCHOLOGY




FLIRTING ROMANCE//SEX
*******************
Psychology..

Flirting romance//FLRTING SEX   ചില  ആൾക്കാരിൽ  കാണുന്ന   അനാശാസ്യ ജീവിത രീതിയാണ്.  ലൈഗീകതയുടെ  രുചി ഭേദമാണ് ഇതിലെ പ്രചോദനം. സാമ്പത്തീക  താത്പര്യവും കണ്ടുവരുന്നുണ്ട്. പണമുണ്ടാക്കാനുള്ള പ്രലോഭന രീതി എന്ന നിലയിലും  FLIRTING   നടക്കുന്നുണ്ട് ..അച്ചടക്ക മില്ലാത്ത മനസ്സിന്റെ  അരാജക ബോധമാണ് ഇത്..പ്രണയത്തിൻ്റെ  പേരിൽ  സൗഹൃദം കൂട്ടുകയും.വഴിവിട്ട രതിയുടെ  വൈവിധ്യം ആസ്വദിക്കുകയൂം ചെയ്യുക..പണത്തിനും പദവിക്കും വരെ രതിയെ ആയുധമാക്കുക .അതാണ്  flirting  romance  ൻറെ  വഴി..ചുംബന സമരത്തില്‍ കണ്ടത് flirting romance  ന്‍റെ വഴിയാണ്..ഒരു തരംpseudo  sexuality .  ''സ്വാതന്ത്ര സമരം'' എന്ന്    അവകാശ പ്പെടുന്നത് കൊണ്ടാണ് അത് pseudo  sexuality   ആവുന്നത്.

FLIRTING  എന്നത്  പോസ്റ്റ്‌ മോഡേണ്‍  ജീവിതത്തിന്‍റെ രതീ ശൈലീ ആണ് എന്ന് കരുതേണ്ട. കുലീന വേഷം കെട്ടിയ  അഭിസാരകത്വം   ആണ്     ഏറ്റവും  കൂടുതല്‍.

മടുക്കുമ്പോള്‍  മാറുക  അല്ലെങ്കില്‍ മാറ്റുക  എന്നതാണ്  ഇതിന്‍റെ  മൂല്യം..ബന്ധങ്ങളിലെ  മൂല്യങ്ങളെ പാടേ ഇത്  നിരാകരിക്കുന്നു. മൂല്യങ്ങള്‍ സംസ്കാരത്തോട്‌  ചേര്‍ന്ന് നില്‍ക്കുന്നതു കൊണ്ട്  flirting  ഒരു സംസ്കാര ശൂന്യതയാണ്.

അരാജകത്വത്തിന്റെ ലൈംഗിക അഭിനിവേശമാണ്  flirting.  പ്രണയത്തിന്‍റെ  മൂടുപടമണി ഞ്ഞാണ് ഇത് കൂടുതലും കാണുന്നത്.  ഇവിടെ സ്വയം കബളിപ്പിക്കലിന്‍റെ  ഒരു  ഏടും കാണാം. ഇതാണ്  ഇതിലെ  ആത്മ വഞ്ചന.  മനസാക്ഷി യെ  മയക്കി കിടത്തിയാണ്  രതി വൈവിധ്യത്തിന്റെ  ലോകത്ത്  സുഖം തേടുന്നത്.

ആസക്തിയുടെ  അടിമത്ത്വം  ആണ് ഇവിടെ  കാണുന്നത്..It is a sexual addiction.  Flirting sexual addiction ആണ്.     അത്     ഏകരതിയില്‍ ഒരിക്കലും അടങ്ങിയിരിക്കില്ല.   ..It is  a  chain of sexuality...സുഖവും  സന്തോഷവും  രതീ കേന്ദ്രീകൃതമാവുക എന്നാല്‍ ബന്ധങ്ങള്‍  അനാശാസ്യ മാവുക ഏന്ന്    തന്നെ യാണ് അര്‍ത്ഥം.  ലൈംഗീക  സൌഹൃദങ്ങള്‍ (sexual friendship)  വേഷ പ്രച്ഛന്നമായി  നടക്കുന്നു എന്നതാണ്   ഇതിന്‍റെ  പൊതു ചിത്രം.

ആവര്‍ത്തന വിരസതയുടെ മനശാസ്ത്രമാണ്  flirting  പറയുന്നത്.  വിരസത തോന്നുമ്പോള്‍  വലിച്ചെറിയേണ്ടതല്ല  ബന്ധങ്ങള്‍. വാര്‍ദ്ടക്യം  അനാഥമാവുന്നതും  വൃദ്ധ സദനത്തില്‍ അഭയം പ്രാപിക്കുന്നതും ഇങ്ങനെ  ഒരു  മൂല്യ ബോധം വളരുന്നത്‌ കൊണ്ടാണ്.

തൊഴില്‍ ഇടങ്ങളിലും ഓഫീസുകളിലും , സാമൂഹ്യ  രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലങ്ങളിലും flirting  നു വളരുവാന്‍ നല്ല ഇടങ്ങളാണ്. മേലധികാരികളെ ലൈഗീകമായി  കീഴ് പ്പെടുത്താന്‍  ചില കീഴ് ജീവനക്കാർ   ശ്രമിക്കുന്നത് കാണാം. ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങള്‍    ലൈംഗീക  ബന്ധത്തിന്  ഉപയോഗ പ്പെടുത്തുന്നത് കാണാം. മാനസീക അടിമത്വ മുള്ള     സ്ത്രീ ജീവനക്കാരെ ലൈഗീകമായി ചൂഷണം ചെയ്യുന്ന ബോസുമാരെ കാണാം. sociable ആയി പെരുമാറുന്നു,  സ്വതന്ത്ര മായി സംസാരിക്കുന്നു എന്ന മറവില്‍ ലൈഗീക താത്പര്യങ്ങള്‍ സ്വകാര്യമായി കൈമാറുന്നു എന്ന് കാണാം. ഓഫീസില്‍  ബോസിന് ഒരു  സ്ത്രീ ജീവനക്കാരി pet  ആവുന്നതും  അവള്‍ക്കു പ്രത്യേക  പരിഗണ നല്‍കുന്നതും  flirting  ന്‍റെ  കപട രതി തന്നെയാണ്.(pseudo sexuality).  ഈ  കാപട്യം  മറച്ചു പിടിക്കാന്‍  അവളുടെ  ജോലിയിലെ കാര്യക്ഷമത  അര്‍ത്ഥമില്ലാതെ ഉയര്‍ത്തി ക്കാട്ടുന്നത്‌ കാണാം.  അവൾക്കു  ആവശ്യത്തിൽ കവിഞ്ഞ  അധികാരം  കൈമാറുന്നത് കാണാം..ഇതിൽ  പ്രത്യേക  skill  നേടിയ ജീവനക്കാർ ഉണ്ട്.. ഓഫീസില്‍ ഇത് പാട്ടായാലും  ''തെളിവില്ലാത്ത''  ലൈംഗീകത യുടെ സുഖത്തില്‍ ഇവര്‍ മുന്നോട്ടു പോവും. അവസാനം സസ്പെന്‍ഷ നില്‍   വരെ  എത്തി നില്‍ക്കുകയും  ചെയ്യുന്ന കഥകള്‍ അനവധിയുണ്ട്.

ബോസിന്‍റെ  കൂടെ പോവാനും ബോസിന്‍റെ കൂടെ ഭക്ഷണം കഴിക്കാനും, ബോസിന്‍റെ കാബിനില്‍  ''discussion''  നു  പോവാനും ഇവര്‍ക്ക് ''ഭാഗ്യം'' കിട്ടും.
ബോസിന്‍റെ കാബിനില്‍  ദീര്‍ഘസമയത്തെ   ''ചര്‍ച്ച''   നമുക്ക് കാണാന്‍ കഴിയും.  ഇതു  മിക്കപ്പോഴും  ഒരു  ശാരീരിക  ചര്‍ച്ച  യായിരിക്കും.. .തെളിവ് എന്നത് നേരിട്ട് കാണുന്നത് മാത്രമാണ് എന്ന നിഷേധാത്മകതയാണ്  ഇവരുടെ  ആയുധം.

ബോസിന്റെ  നെഗറ്റീവ്   ലിസ്റ്റിൽ പ്പെടും, അതിൻ്റെ  പീഡനം പിന്നാലെ വരും എന്നത് കൊണ്ട്  മറ്റ് ജീവനക്കാർ  മൗനം പാലിക്കും. സ്വകാര്യമായി പറയാൻ പോലും പലരും പേടിക്കും.  ഈ പേടി തന്നെയാണ്  ബോസിന്റെ യും  ഇണയുടെയും  ബലവും.  ബോസിന്റെ   pet   ൻറെ  അടുപ്പം കിട്ടാൻ മത്സരം  ആയിരിക്കും. അവളെ സന്തോഷിപ്പിച്ചു  കാര്യങ്ങൾ നേടാൻ  മത്സരിക്കുന്നത് കാണാം.  സന്തോഷിപ്പിക്കുന്നവർ പോലും  ഇവരെ വെറുക്കുന്നു എന്നതാണ് ഇതിലെ മനഃശാസ്ത്രം. ഈ വെറുപ്പ് സോഷ്യൽ  കമ്മ്യുണിക്കേഷന്  കാരണമാവുകയും ഇവരുടെ അരാജകത്വം നാട്ടിൽ പാട്ടാ വുകയും ചെയ്യും . അരാജകത്വത്തിൻ്റെ  വലിയ തമ്പ്രാന്റെ/തമ്പ്രാട്ടിയുടെ   തൊലിക്കട്ടിയോടെ ജീവിക്കാൻ ഇവർ  പരിണമിച്ചു  വരുന്ന അവസ്ഥ യാണ് പിന്നീട് കാണുക.

രാഷ്ട്രീയ ത്തിലെ  അപ്രിയമായ സത്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

ആണും പെണ്ണും  തമ്മിലുള്ള സ്വതന്ത്ര  സൌഹൃദം (free  friendship )  ആണ്  flirting  വളർത്തുന്നതും  നിലനിർത്തുന്നതും. ഇത് പലപ്പോഴും നിഷേധാത്മകമാണ് .സൗഹൃദം വേണ്ട എന്നല്ല , അതിൻ്റെ  ദുരുപയോഗത്തെ കുറിച്ചാണ് പറയുന്നത്. '' സൗഹൃദം''  എന്ന ഒരു വാക്കു എങ്ങനെയാണ് മറയായി മാറുന്നത്  എന്നതാണ് കാണേണ്ടത്...Proximity promotes Interpersonal attraction എന്നത് ലളിതമായ ഒരു  മനശാസ്ത്ര മാണ്..എതിര്‍ ലിംഗത്തില്‍ പെട്ടവര്‍  തമ്മിലുള്ള അടുത്ത ഇടപെടലും സാമിപ്യവും പരസ്പര ആകര്‍ഷണം വളര്‍ത്താം. അവിടെയാണ്  ഇഷ്ടങ്ങള്‍   മുളച്ചു വളരുന്നത്‌..ആണും പെണ്ണും അടുത്തിരുന്നാല്‍ എന്താ പ്രശ്നം എന്നത് കേവലമായ യുക്തിയാണ്. ഇരിക്കുന്നവരുടെ  മനസ്സിലിരിപ്പ് പോലെ ഇരിക്കും  കാര്യങ്ങളുടെ ഗതി..മനസിലിപ്പ് ആരും വായിക്കില്ല                  അല്ലെങ്കില്‍  വായിക്കാന്‍ കഴിയില്ല എന്നത് കൊണ്ട്  നമ്മള്‍ പലപ്പോഴും  നിഷേധാത്മക മായി  സംസാരിച്ചു കൊണ്ടേ യിരിക്കും.കാപട്യം ഒരു സാംസ്കാരീക ശീലം ആവുന്നത് ഇങ്ങനെയാണ്.  ആത്മനിന്ദ യുടെ സാംസ്കാരിക ശീലം  വളരുന്നത്  അങ്ങിനെയാണ്.  മനസിനെ മാറ്റി നിർത്തി സംസാരിക്കുന്ന രീതി പഠിക്കുന്നത് ഇങ്ങനെയാണ്. മനസാക്ഷി നിശബ്ദമാവുന്നതു  ഇവിടെയാണ്..

***

ഒ .വി. ശ്രീനിവാസൻ.










Previous
Next Post »