ഗുരു
******
ജാതക പൊരുത്തത്തിലെ
വിധിയെഴുത്തിൽ
നിന്നും
ഹൃദയ ബന്ധത്തിലെ
പരിവേദനത്തിലേക്കു.
നീ
എന്നെ
ചേർത്തപ്പോൾ
അലിഞ്ഞു തീർന്ന
ശൂന്യത.
അറിവിൻ്റെ
അലങ്കാരങ്ങൾ
അകംകൊണ്ട
ഗുരുവിൻറെ
അഹങ്കാരം....
സാമൂഹ്യ പാഠത്തിലെ
വെളിച്ചം
വിചാരണ ചെയ്യും
നാളിൽ
എനിക്കായ് തീർക്കും
വിലങ്ങുകൾ
കഥയെഴുതുന്നതും
കാത്ത് ...
**********
ശാലിനി ....
