NEEE - KAVITHA
നീ..
****
എന്റെ കണ്ണുകൾ
ചൂഴ്‌ന്നെടുത്തു നീ
നിൻകാമകേളികൾ
ക്കടയിരിക്കാൻ ...
എന്റെ കാലുകൾ
വെട്ടി വിടർത്തി നീ
എൻ കരൾ കാണാതെ
കഥയെഴുതാൻ.
എൻചുംബന
മധുരമെടുത്തു നീ
മുറിവുള്ള വരികൾ
വരഞ്ഞു വെക്കാൻ..
നിലയില്ലാ നിലവിളി
കേൾക്കാതെ
നീയെൻറെ
നിറയുന്ന കണ്ണുനീർ
ചോദിച്ചുവോ?
****
ശാലിനി...