സംശയം.
**********
വായിച്ചറിഞ്ഞിട്ടും
ചിന്തിച്ചു കൂട്ടിയിട്ടും
സംശയം ബാക്കിയുള്ളത് കൊണ്ട്
എനിക്കത്
പ്രണയമായി.
കണ്ടറിഞ്ഞിട്ടും
കൊണ്ടറി ഞ്ഞിട്ടും
ബാക്കിവന്ന
ജിജ്ഞാസയെ
തൊട്ടു തലോടി
നീട്ടി വലിച്ചു
പ്രണയമെന്നു തന്നെ
ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
കണ്ടു നിന്നവര്‍
കാലത്തോട്
നുണ പറഞ്ഞു.
സംശയം എന്നോടു
കഥ പറഞ്ഞു.
*******
ശാലിനി...
