OPINION DESK- 128
PERSONALITY TIPS-- 17
നുണയന്മാരുടെ മനഃശാസ്ത്രം..
*************************************
ആവർത്തിക്കപ്പെടുന്ന സ്വഭാവങ്ങൾ വികാരത്തിൽ ചേർക്കപ്പെടുമ്പോഴാണ് അത് ശീലങ്ങൾ ആയി തീരുന്നതു. ശീലങ്ങൾ മാറ്റുക എളുപ്പമല്ല. പ്രത്യേകിച്ചും പഴക്കം ചെന്ന ശീലങ്ങൾ. നുണ ആസ്വാദ്യ കരമായ വികാരമാവുന്നതു അങ്ങിനെയാണ്. പറഞ്ഞു ജയിക്കുന്ന പ്രാവീണ്യമായി അത് കരുതപ്പെടുന്നു. അതാണ് നുണയന്മാരുടെ മനഃശാസ്ത്രം..
നുണയന്മാർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രീയത്തിലും ബിസിനസ്സിലും ദാമ്പത്യത്തിലും '' പ്രണയത്തിലും '' ഭക്തിയിലും വിശ്വാസത്തിലും..സൗമ്യമായും , ജോളി യായും , ഗീബൽസായും നുണ സുഖ ജീവിതം നയിക്കുന്നു.
നുണയന്മാർ പൊതുവെ ബുദ്ധിമാന്മാർ ആയിരിക്കും. അങ്ങിനെയാണെന്ന് അവർക്കു സ്വയം ബോധ്യവും ഉണ്ടാവും. അങ്ങിനെ ഒരു ബോധ്യം ഉള്ളതുകൊണ്ടാണ് നുണ ആവർത്തിച്ചു കൊണ്ടേ യിരിക്കുന്നത്.
നുണ പറയുക ഒരു സ്കിൽ (SKILL) ആയാണ് നുണയന്മാർ കരുതുന്നത്. അതുകൊണ്ടു നുണപറയാനുള്ള പ്രാപ്തി , പ്രാവീണ്യം അവർ വളർത്തി കൊണ്ടേ ഇരിക്കും.
നുണ പറയാനുള്ള കഴിവിൽ നിറഞ്ഞ സംതൃപ്തി ഉള്ളതുകൊണ്ട് നുണ പറയുന്ന സ്വഭാവം അവർ മാറ്റുകയില്ല. നുണയന്മാർ യൗവ്വനത്തിലേക്കു കടന്നാൽ അതിനു പുതിയ മാനങ്ങൾ വരും. അത് രതിയുടെയും അനാശാസ്യത യുടെയും വഴിൽ സുഖം തേടി പ്പോവും ..നുണ സ്വഭാത്തിനു പഴക്കം വരുന്നതോട് കൂടി അത് മാറ്റം ആവശ്യമില്ലാത്ത സുഖ വഴിയായി അവർ സ്വയം തെരെഞ്ഞുടുക്കുന്നു.
നുണയുടെ വഴിയിൽ നിന്നും PSYCHOPATH ന്റെ വഴിയിലേക്ക് എളുപ്പത്തിൽ എത്താം..
കാരണം നുണ മനസാക്ഷിയെ മരവിപ്പിക്കുന്ന വഴിയാണ്. ഇങ്ങനെ മരവിച്ച മനഃസാക്ഷിയാണ് അവരെ സ്വസ്ഥമായും സുഖമായും ഇരിക്കാൻ സഹായിക്കുന്നത്.
വഞ്ചന നുണയുടെ സൗഹൃദ വഴിയാണ്. വഞ്ചിച്ചു തോൽപ്പിക്കുന്നതിൽ ഇക്കൂട്ടർക്ക് പ്രത്യേക സുഖം ലഭിക്കും.
കരളറിയാത്ത കണ്ണുനീർ യഥേഷ്ടം ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും.
അതാണ് ഇവരുടെ വിപണിയുടെ രഹസ്യം.
ഇവരുടെ ശരി തെറ്റുകൾ നീതിന്യായ ബോധമല്ല..ധാർമികത അല്ല..നേട്ടവും കോട്ടവും ആണ്..നേടുന്നുണ്ടെങ്കിൽ അത് ശരി..നഷ്ട്ടപ്പെടുന്നെണ്ടെങ്കിൽ അത് തെറ്റ്...അത് കൊണ്ട് ലൈംഗീകതയിലെ സ്വതന്ത്ര വഴികൾ ഇവർ തെരഞ്ഞെടുക്കും.
നുണ ഇവർക്ക് വെറും നയതന്ത്ര ശീലം മാത്രമാണ്. പ്രായോഗീക ജീവിതത്തിലെ അനിവാര്യമായ ഒത്തു തീർപ്പുകൾ. ഈ ഒത്തുതീർപ്പുകൾ കൊണ്ട് ഇവർക്ക് നഷ്ടമാവുന്നത് മനുഷ്യ ബന്ധങ്ങൾ ആണ്..സ്വന്തമായുള്ളത് ആസ്തി ബന്ധം മാത്രമായിരിക്കും...ഈ ഭൗതീക നേട്ടത്തിലെ വളർച്ചയിലാണ് ഇവരുടെ സന്തോഷം.
നുണ ഒരു ശീലമായാൽ അത് പിടിക്കപ്പെട്ടാലും ഒരു ജാള്യതയും കാണില്ല. കേൾക്കുന്നവർക്ക് ലജ്ജ തോന്നിപ്പോവുന്ന വിധത്തിൽ മറ്റൊരു പെരും നുണകൊണ്ടു അതിനെ പ്രതോരോധിക്കുന്നതു കാണാൻ നമുക്ക് കഴിയും. ഈ മനോഭാവത്തെ ആണ് ''തൊലിക്കട്ടി '' കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി എന്നൊക്കെ നമ്മൾ പറയുന്നത്.
ലളിതമാണ് ഇവരുടെ ജീവിത സമവാക്യം...മൂല്യങ്ങളുടെ കെട്ടുപാടുകളിൽ നിന്നും ഉള്ള മോചനം പ്രായോഗീക വിജയമാണെന്ന് ഇവർ പഠിച്ചു വെച്ചിട്ടുണ്ട്. ദൃഢമാണ് ഈ പഠിപ്പു..ഈ ദൃഢതക്ക് സാധാരണക്കാരൻ പറയുന്ന പേരാണ് ''തൊലിക്കട്ടി''. അതായത് മനസാക്ഷിയെ തൊട്ടറിയാത്ത അവസ്ഥ.
ഒ .വി. ശ്രീനിവാസൻ.