PETIYAAVUNNU- KAVITHA




പേടിയാവുന്നു.
*****************

പേടിയാവുന്നു ...

പേരെടുത്തു
പറയുമ്പോൾ...

വാക്കുകൊണ്ടാല്ലാത്ത
ഭാഷ യെന്തെന്നറിയുമ്പോൾ

മതമെന്ന് പറയുന്ന
മതിലുകൾ
കാണുമ്പോൾ.

കറുത്ത ബുദ്ധി
കത്തിയെരിയുന്ന
നഗരം .........
അല്ല
നരകം
മുന്നിൽ നിൽക്കുമ്പോൾ.

അറിവിൻ്റെ
വെളിച്ചത്തെ
അരിഞ്ഞെടുക്കുന്ന
വടിവാൾ
കാണുമ്പോൾ....


പേടിയാവുന്നു..
നമ്മൾ
ആരെന്ന്
സ്വയം
ചോദിക്കുമ്പോൾ....


****

ഒ .വി.  ശ്രീനിവാസൻ.












Previous
Next Post »