darshaneeka dukham moolam- kavitha



ദാർശനിക ദുഃഖം മൂലം .

**************************

അത് 

ആയുധമില്ലാത്ത 

ആവേശമായിരുന്നു.

അന്ധകാരത്തോടുള്ള 

ആരാധനയായിരുന്നു.

പാകമെത്താത്ത 

അറിവിൻ്റെ 

കറയില്ലാത്ത 

കവിതയായിരുന്നു. .

പഴകിയ 

സ്വപ്നങ്ങളിലെ 

ചിതലെടുത്ത 

ചിന്തയായിരുന്നു.

മുഖം മൂടിയിട്ട 

മുദ്രാവാക്യമായിരുന്നു.

അത് 

സ്നേഹത്തിന്റെ 

അശ്ളീലമായിരുന്നു..

ചതിയുടെ 

രക്ത ശുദ്ധിയായിരുന്നു.

വന്മതിലിനുള്ളിലെ 

ജയിലറയായിരുന്നു. .

മോചനമില്ലാത്ത 

കൈവിലങ്ങായിരുന്നു.

അത് 

മരണമായിരുന്നു.

 

Previous
Next Post »