ധർമ്മ പുരാണം
***************
ആരാണ് കുറ്റവാളി
കുറ്റം
പറഞ്ഞവനോ
അതോ
കുറ്റം ചെയ്തവനോ ?
ആയുധമെടുത്ത
വിപ്ലവകാരിയോ
തോറ്റു മരിച്ച
ചക്രവർത്തിയോ .
ലോങ്ങ് മാർച്ച്
നടത്തിയവനോ
മാർച്ച് തടഞ്ഞവനോ .?
വാരി കുന്തമോ
യന്ത്ര ത്തോക്കോ ?
ഭ്രാന്ത് പിടിച്ച
"വിമോചനമോ"
ഭ്രാന്തന്മാർ
പുറം തള്ളിയ
കമ്മ്യൂണിസ്റ്റോ ? .
ആരാണ്
കുറ്റവാളി ?