education policy

 


ബോധനത്തിലെ രാഷ്ട്രീയ  മനഃശാസ്ത്രം 

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സാമൂഹ്യ ശാസ്ത്രത്തിലെ  കാതലായ ഒരു   വിഷയമാണ് ബോധനം. അത് സാമൂഹ്യവൽക്കരണത്തിന്റെ  അടിസ്ഥാന  സിദ്ധാന്തവുമാണ് . ഉദ്യോഗ ലബ്‌ധിക്കുള്ള   നൈപുണ്യ പരിശീലനം (സ്കിൽ ട്രെയിനിങ്) അല്ല വിദ്യാഭ്യാസം .  അത് സമഗ്ര വികസനത്തിനുള്ള സാമൂഹ്യ പ്രക്രിയയാണ്. സാമൂഹ്യ  ജീവിതത്തിനായി  സ്വീകരിക്കുന്ന  സംസ്കരണ പ്രക്രിയയാണ്. തൊഴിൽ പരിശീലനത്തിൽ  പരിമിതപ്പെട്ടുപോവുന്ന  വിദ്യാഭ്യാസം  അതിൻ്റെ  സാമൂഹ്യ  ഉത്തരവാദിത്തം  കാണാതെ പോവരുത്.  മ ത്സരം മൗലികമായി ജനാധിപത്യ വിരുദ്ധമാണ് .അഹന്തയിൽ നിന്നും അതിൻ്റെ  സ്വാര്ഥതയിൽ നിന്നുമാണ്  മത്സരം ജനിക്കുന്നത് . മത്സരിച്ചു ജയിക്കുക എന്നതിന് മത്സരിച്ചു കീഴ്‌പ്പെടുത്തുക  എന്ന് കൂടി അർഥം ഉണ്ട്.  ലോക ജനാധിപത്യം ഒരു നുണയാണ് എന്നതുകൊണ്ട്  മാനവികത ആരും മാറ്റിവെക്കുന്നില്ല . നല്ല സങ്കൽപ്പങ്ങൾ  നമുക്ക് ഉപേക്ഷിക്കാൻ പറ്റില്ല.

വിദ്യാഭ്യാസം  ജോലിക്കുള്ള സാക്ഷ്യ പത്രം  കൈക്കലാക്കുന്ന വ്യായാമമാണ്  എന്ന്  ധരിച്ചവർക്കു  തോൽപ്പിക്കുക  എന്ന ശിക്ഷ വിധിക്കാം . അത് potential  growth  ൻറെ  സാമൂഹ്യ ധർമ്മമാണ്  എന്ന്  പഠിച്ചവർക്ക്  മറിച്ചു  മനസ്സിലാക്കാം.അധ്യാപകൻ  കൽപ്പിക്കുന്ന "അവ സാനത്തെ  അറിവ് " സ്വീകരിക്കുമ്പോൾ  വിദ്യാർത്ഥി  കൊണ്ടുവരുന്ന  തിരിച്ചറിവ്  എവിടെയാണ് പരിഗണിക്കുന്നത്. അറിവിൻ്റെ  വാർപ് മാതൃകകൾ (stereotype ) ആവാൻ കഴിയുന്നവൻ കേമൻ.. കുട്ടികളെ തോൽപ്പിക്കുക എന്നത് ബാല പീഢനമാണ്.  പഠിച്ചു  തോറ്റ  വിദ്യാർത്ഥിക്ക് ശിക്ഷയുണ്ട്. പഠിപ്പിച്ചു തോൽപ്പിച്ച അധ്യാപകനെ ആര് ശിക്ഷിക്കും. .മനുഷ്യബന്ധങ്ങളിലെ ആത്‌മീയ സുഖത്തെ  മാറ്റിവെക്കുന്നതൊന്നും  പുരോഗമനമല്ല . നിസ്വാർത്ഥതയിൽ  നിലനിൽക്കുന്ന  സ്നേഹ മൂല്യമാണ്  ഇവിടെ ആത്മീയതയായി  സൂചിപ്പിക്കുന്നത് . 

തോൽപ്പിച്ചല്ല  പഠിപ്പിച്ചാണ്  നിലവാരം കൂട്ടേണ്ടത്. തോല്പിച്ചും മത്സരിച്ചും  നിലവാരം  കൂട്ടുന്ന  പരിപാടി    പണ്ട് മുതൽക്കു തന്നെ  പരീക്ഷിച്ചു പരാജയപ്പെട്ട  പ്രാകൃത ഫ്യുഡൽ പരിശീലന  സമ്പ്രദായമാണ് .പ്രൈമറി സ്കൂളിൽ  ഒക്കെ പരക്കെ പരാജയപ്പെടുത്തുന്ന   അവസ്ഥ അന്ന്  ഉണ്ടായിരുന്നു.

വിദ്യാഭ്യാസം വിചാരണ അല്ല. അധ്യാപകർ ജഡ്ജിജിമാരും അല്ല. സംസ്കരണ പ്രക്രിയയിൽ  കൂട്ടുത്തരവാദിത്വമാണ് . അത് കുട്ടിക്കും രക്ഷിതാവിനും അധ്യാപകനും , സ്കൂളിനും സമൂഹത്തിനും  ഉള്ള കൂട്ടുത്തവാദിത്തം ആണ്.  കൂട്ടുത്തരവാദിത്വത്തിൽ ആര് ആരെയാണ് തോൽപ്പിക്കുക . അധ്യാപകനെ തോൽപ്പിക്കുവാൻ  ആരും പറയുന്നില്ലല്ലോ. സമൂഹത്തെ ആരും വിചാരണ ചെയ്യുന്നില്ല. കുടുംബത്തിന് നെഗറ്റീവ് മാർക്കില്ല. കുട്ടിക്ക് മാത്രം നെഗറ്റീവ് മാർക് കൊടുക്കുവാൻ  നിങ്ങള്ക്ക് ആരാണ് അധികാരം തന്നത്. അധികാരമില്ലാത്തവൻ അടിമയാവുന്ന അവസ്ഥ  . അറിവിൻ്റെ  അഹന്തയായി സ്വയം  പ്രഖ്യാപിക്കുമ്പോൾ  തോന്നുന്ന  അവിവേകമാണ്  തോൽപ്പിക്കുക  എന്ന "ശിക്ഷ."  അത് പരിഷ്‌കൃത ബോധത്തിന്റെ  മനോനിലയല്ല.

മത്സര പരീക്ഷയിൽ  മാറ്റുരച്ചു  ജയിച്ചു വരണം എന്ന് പറയുന്ന തിൽ  എത്ര പേരാണ്  പി.എസ .സി  പാസ്സായി  യോഗ്യത പെട്ടത്.  ലക്ഷങ്ങൾ കൊടുത്തു  നേടുന്ന  യോഗ്യതയിൽ  മൂല്യങ്ങൾ വഴിയാധാരമാവുന്നത്  സ്വാഭാവികം.

അധ്വാനത്തിന് money value (പണത്തിന്റെ മൂല്യം )  മാത്രം വെച്ച്  വിലയിടരുത് .

നല്ല കുട്ടിയും  "മോശം കുട്ടിയും"  എന്നത് പോലെ  നല്ല സ്കൂളും  മോശം സ്കൂളും ഉണ്ട്.  നല്ല അദ്ധ്യാപകരും മോശം അധ്യാപകരും ഉണ്ട്.  അ തുകൊണ്ടാണ് രക്ഷിതാക്കൾ  "നല്ല" സ്കൂൾ    തേടി  നല്ല ആദ്യപകരെ തേടി പരക്കം പായുന്നത്.    മോശം സ്കൂളിലും  മോശം അധ്യാപർക്കും  ആരാണ് ശിക്ഷ വിധിക്കുക. അധികാരത്തിന്റെ അഹന്ത അവിവേകമാവുന്ന  അവസ്ഥ  സാമൂഹ്യമായ വെല്ലുവിളിയാകും  എന്ന് കാണാതെ പോവരുത്. സാമൂഹ്യ നീതിയുടെ  പ്രത്യയ ശാസ്ത്ര തലം  തത്വത്തിൽ  നമ്മൾ ഉപേക്ഷിച്ചിട്ടില്ല. സ്വയം പര്യാപ്തർ അല്ലാത്തവരൊക്കെ  ഇങ്ങനെ ഒരു നീതി ബോധത്തിന്റെ  അനുകമ്പയിലോ ആനുകൂല്യത്തിലോ  ആശ്വാസം തേടുന്നവരാണ് . സ്വയം പര്യാപ്തർ  അല്ല എന്ന പരിഗണന  കുട്ടികൾക്കും ബാധകമാണ് .സാമൂഹ്യ നീതി എന്നത് ഒരു സാമ്പത്തീക വിഷയം മാത്രമല്ല. സാംസ്കാരിക  ജീവിതത്തിന്റെ  മാനങ്ങളിൽ  നിന്നും സാമൂഹ്യ നീതിയെ  പരിശോധിക്കേണ്ടതുണ്ട് . സംസ്‌കൃതിയുടെ ഔന്നത്യം   ഉപേക്ഷിച്ചുകൊണ്ടു പ്രത്യയശാസ്ത്ര നീതി  എങ്ങനെയാണ്  പാലിക്കാൻ കഴിയുക എന്നും പരിശോധിക്കണം..  ഉദ്ദേശാധിഷ്ഠിത  ബോധനം  ഇവിടെ പുനർ വായന  നടത്തേണ്ടതുണ്ട്..  ഇത് മത്സരാധിഷ്ഠിത സമൂഹമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. പക്ഷെ മത്സരത്തിന്റെ  മനോ രോഗത്തിലേക്കു  കുട്ടികളെ  നയിക്കുന്ന രീതി  ഗുരുതരമായ  പീഢന  സിദ്ധാന്തമാണ് .   കാരണം ഓരോ മത്സരവും വ്യക്തി നിഷ്ഠമാണ് . അത് സ്വാർത്ഥതയുടെ മഹാ കയങ്ങളിലേക്കു കുട്ടിയെ ചെന്നെത്തിക്കും.വെറുപ്പിന്റെയും കോപത്തിന്റെയും(HATRED  ആൻഡ് aggression ) ബീജങ്ങൾ  ഇങ്ങനെയുള്ള സ്വാർത്ഥതയാണ് ഉൽപ്പാദിപ്പിക്കുന്നത്.  സമഗ്ര വികസനത്തിന്റെ മാനൂഷീക തലങ്ങൾക്കു ഇത് ക്ഷത മേൽപ്പിക്കുന്നുണ്ട്.

നമ്മുടെ  നിയമ വ്യവസ്ഥ  പ്രായ ഭേദം വെച്ച് മൈനറും  മേജറും ആരെന്നു പറയുന്നുണ്ട്. അതുകൊണ്ടു  മൈനറിനു  കരാറിൽ ഏർപ്പെടാൻ  യോഗ്യതയില്ല , വിവാഹത്തിനും  അർഹതയില്ല. മാത്രമല്ല മൈനറിനു പ്രേത്യേക  പരിരക്ഷ കൂടി  ഉണ്ട് . ഇങ്ങനെയുള്ള  പ്രേത്യേക  പരിരക്ഷ  കിട്ടുന്നത്  സാമൂഹ്യ  നിലകൂടി പരിഗണിച്ചുകൊണ്ടാണ്. രോഗാതുരമായ  സമൂഹം  അതിൻ്റെ  ജനാധിപത്യ സന്തുലനം സാധ്യമാക്കാൻ  സ്വീകരിക്കുന്ന   സാമൂഹ്യ നയങ്ങൾ ആണ് ഇതൊക്കെ. കഴിവുള്ളവർ ജയിക്കട്ടെ   എന്ന് പറയുന്നവർ  സംവരണം  വേണ്ട എന്ന് വാദിക്കുമോ.

തോൽപ്പിച്ചു നിലവാരം കൂട്ടുക എന്നത് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ  മനോഭാവമാണ് . തോൽപിപ്പിക്കാൻ  സ്വീകരിക്കുന്ന  മാനദണ്ഡങ്ങൾ ആരാണ് നിശ്ചയി ച്ചിട്ടുള്ളത് .   ആര്    ആരോടായാണ്  മത്സരിക്കുന്നത് ?   തോൽപ്പിച്ചു  കിട്ടുന്ന  നേട്ടങ്ങൾ എന്തൊക്കെയാണ് .ആർക്കാണ് നേട്ടം .സമൂഹത്തിനോ , കൂട്ടിക്കോ , രക്ഷിതാക്കൾക്കോ ? സ്കൂളിനോ അധ്യാപകർക്കോ ?  കുട്ടികളെ തോൽപ്പിക്കുക എന്നത് തത്വത്തിൽ ഒരു ഫ്യുഡൽ മനോഭാവമാണ് . കുട്ടികളെ തോൽപ്പിക്കാൻ അധികാര കേന്ദ്രങ്ങൾ ഉണ്ടാവുന്നത്  അഹന്തയുമാണ് . കേവലമായ സ്വാതന്ത്രത്തെ കുറിച്ചല്ല പറയുന്നത്. മെരുങ്ങാളും മെരുക്കലും  മൂല്യ ബന്ധിതമായിരിക്കണം എന്നാണ്. തോൽപ്പിക്കുക എന്നത്  അവഗണയുടെ  അവജ്ഞ യാണ്.

മനുഷ്യ ബന്ധങ്ങളുടെ  മഹാ മൂല്യങ്ങളിൽ  നെയ്തെടുത്തതാണ്  മഹത്തായ  പ്രത്യയ ശാസ്ത്രങ്ങൾ . പരിമിതപ്പെട്ടുപോവുന്ന  കരിക്കുലത്തിൽ  ജീവിതം ഹോമിച്ചുകളയുവാൻ  സാമൂഹ്യ ബോധമുള്ള ആർക്കും സമ്മതം നൽകാനാവില്ല.. നിർവചിച്ചു  തീരാത്ത ബുദ്ധിയെ  ക്ലാസ് മുറിയിൽ അളക്കാൻ നോക്കുന്നത്  നല്ല  സമീപനവു മാവില്ല .ബുദ്ധിയിൽ വളർച്ചയുടെ നൈരന്തര്യം ഉണ്ട് . പുതുമയുണ്ട്. ഇവിടെ ആർക്കും ആരെയും തോൽപ്പിക്കാൻ അവകാശമില്ല . അറിവിൻ്റെ  അധികാരികൾ ആരാണ്  എന്നത്  എന്നും ഉയർന്ന ചോദ്യമായിരുന്നു..നിങ്ങളുടെ  സ്കെയിലിനു  ഒപ്പം നിൽക്കണമെന്ന്  നിങ്ങൾക്ക്  നിഷ്‌കർക്കിക്കാം .മാസ്റ്റർ എന്നത് ഒരു വ്യവസ്ഥാപിത പട്ടം  മാത്രമാണ്  എന്ന് ധരിച്ചു പോവരുത്. 

അതിനോടൊപ്പം  ചേരാത്തവനൊക്കെ തോറ്റവൻ  ആണ് എന്ന് വിധിക്കരുത്.

performance appraisal  നെ ജയ  പരാജയം  എന്ന രണ്ടു ധ്രുവങ്ങളിൽ  തളച്ചിടരുത്. അപ്പ്രൈ സൽ  ഒരു ബാഹ്യ പ്രക്രിയ മാത്രമാണ് എന്ന്  വിധിക്കുന്നത്  ജനാധിപത്യവുമാവിമല്ല . എനിക്ക് എന്നെ വിലയിരുത്താൻ അവകാശമുണ്ട്. ജീവിതത്തിന്റെ പ്രത്യയ ശാസ്ത്ര നീതി  എന്നത്  സ്വയം വിലയിരുത്താനും സങ്കല്പിക്കാനുമുള്ള  അവകാശം കൂടി യുള്ളതാണ്. എൻ്റെ  ചിന്തകൾക്ക് വേലികെട്ടി മെരുക്കാൻ നിങ്ങളെ  ആരാണ് ഏൽപ്പിച്ചത്. performance   അപ്പ്രൈസൽ  ഒരു പ്രായോഗീക മാനദണ്ഡ൦ മാത്രമാണ്  അവിടെ ജയ  പരാജയത്തിന്റെ  ലേബൽ  ചാർത്തേണ്ട  ആവശ്യമില്ല . പരാജയത്തിന്റെ പട്ടം നൽകിയാണ്  ഉയർത്തി കൊണ്ടു വരേണ്ടത്  എന്ന വാശി .സാമൂഹ്യ അധികാരത്തിന്റെ ദുരുപയോഗമാണ്. അവകാശം  മറന്നുള്ള അധികാര പ്രയോഗത്തെ   ആണ് ചോദ്യം ചെയ്യേണ്ടത്.  വീട്ടിൽ  സ്വന്തം  2  കുട്ടികളെ ശ്രദ്ധിക്കാൻ  സമയമില്ലാത്തവർ  സ്കൂളിൽ 100  ഉം 200 ഉം  കുട്ടികളെ  മെരുക്കി വളർത്തൂം   എന്നു  നടിക്കുന്നത് വെറും ക്ലീഷേ  മാത്രമാണ് . ജീവനില്ലാത്ത അവകാശവാദമാണ് .

മനുഷ്യ വൽക്കരണത്തെ  മാറ്റി നിർത്തിയുള്ള ഒരു വിദ്യാഭ്യസവും  ഒരു സമ്പ്രദായവും  ആധുനീകമാവില്ല . ജനാധിപത്യമാവില്ല .വിദ്യാഭ്യാസത്തിലെ വർഗ്ഗ സമീപനം  കാണാതെ പോവരുത്. വ്യത്യസ്ത അവകാശങ്ങൾ കൊണ്ട് വിഭജിക്കപ്പെട്ട സമൂഹത്തിൽ  ഏകീകൃത  മാനദണ്ഡങ്ങൾ  വിദ്യാഭ്യാസതിൽ    എങ്ങിനെ സാധ്യമാവും. എന്ന് പരിശോധിക്കണം . കുട്ടികൾ സവിശേഷാധികാരകാരമുള്ള  സമൂഹമാണ്  .സാമൂഹ്യ നീതിയുടെ അവകാശങ്ങൾ  അനുവദിച്ചുകൊണ്ട്  അവർക്കു പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്  .ചിന്തയിലെ  മൗലികത  മുളച്ചു  വളരുന്നത് ബാല്യത്തിലും കൗമാരത്തിലും ആണ്.. സ്വാതന്ത്രത്തിന്റെ വിശാല  ചക്രവാളം  തുറന്നു കൊടുത്തുവേണം  ഈ വളർച്ച  ഉറപ്പിക്കാൻ.. ശിക്ഷിച്ചുകൊണ്ടു  ഈ മുള  കരിച്ചു കളയരുത്.

നയങ്ങൾ ആപേക്ഷികമാണ്  . എങ്കിൽ മാത്രമേ അത്  പ്രായോഗീകമാവൂ.പക്ഷെ ഈ പ്രായോഗീകതയിൽ  മൂല്യങ്ങൾ  വീണുടയരുത് .ചിന്തയുടെ  മൗലികത അനുവദിക്കാത്ത ഒരു അഭ്യാസവും  സ്വതന്ത്രമല്ല. സമൂഹത്തിൽ സ്വതന്ത്രമായി  സംവദിച്ചു വളരുന്ന കുട്ടിയെ  വിദ്യാഭ്യസത്തിന്റെ ഗ്രാമർ വെച്ച്  കൂച്ചു വിലങ്ങു ഇടരുത്.. സർഗ്ഗാത്മക ബുദ്ധി മനുഷ്യന്റെ മാത്രം  സവിശേഷ അധികാരമാണ് . ഈ  സവിശേഷ  അധികാരത്തെ വെട്ടി നിരത്തിയാണ്  വിദ്യാഭ്യാസ കച്ചവടത്തിന്റെ  വിപണി തുറക്കുന്നത്..

തകർന്നടിഞ്ഞ  പൊതു വിദ്യാഭ്യാസം  ഇവിടെ ഉയർത്തെഴുന്നേറ്റിട്ടുണ്ട്  എന്ന് കാണാതിരുന്നുകൂടാ . ഇത്  വിദ്യാഭ്യാസത്തിന്റെ  ജനകീയ വൽക്കരണമാണ്.   കുട്ടികളെ തോൽപ്പിച്ചു ആരും കേമന്മാർ ആവേണ്ട.. മത്സരത്തിന്റെ മാനദണ്ഡ൦  അത് എല്ലായിടത്തും വേണം. വലിയവർ അത് ആദ്യം പാലിക്കട്ടെ . 

Previous
Next Post »