BACK PAIN CAUSES AND REMEDIES



നടുവേദന /  BACK  PAIN 

  നടുവേദന  ഇന്ന് സർവ സാധാരണമായിരിക്കുന്നു . ഇത് മാറ്റാൻ വേണ്ടി  ആൾകാർ നെട്ടോട്ടമാണ്.  ഏതു ചികിത്സാസമ്പ്രദായം  സ്വീകരിക്കണമെന്ന് അറിയാതെ വലയുകയാണ്.  ക്ഷമയുള്ളവർ ആയുർവേദത്തിലും മറ്റു സമാന്തര  ചികിത്സാ സമ്പ്രദായത്തിലേക്കും  അഭയം തേടുന്നു. മറ്റുള്ളവർ മോഡേൺ സിസ്റ്റത്തെ അവംലബിക്കുന്നു . എല്ലാ സിസ്റ്റത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്. രോഗത്തിന്റെ തീഷ്ണത  അനുസരിച്ചു ആവശ്യമായ ചികിത്സ തേടേണ്ടതുമാണ് .

എന്തുകൊണ്ട് നടുവേദന ?

      നടുവുള്ളതുകൊണ്ടു നടുവേദന എന്ന്  തമാശയായി പറയാറുണ്ട് .

**   നടു  നിവർന്നു നിൽക്കുന്നത് നട്ടെല്ല് ഉള്ളത് കൊണ്ടാണല്ലോ
**   എല്ലിന്റെ   ആരോഗ്യം പൊതുവിലും നട്ടെല്ലിന്റെ   ആരോഗ്യം
      വിശേഷിച്ചും   ഒരു പ്രധാനപ്പെട്ട കാര്യമാണ്.
**   ശരീരത്തിനും  എല്ലുകൾക്കും  നിശ്ചിതമായ ഒരു posture  ഉണ്ട്.
**  ഇങ്ങിനെയുള്ള posture  പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്
**  എല്ലുകളുടെ സ്ഥാന ഭ്രംശം  വേദനക്ക് കാരണമാകും
**  സ്ഥാന ഭ്രംശം  നാഡികളെ  ബാധിക്കും .  ഇത് തരിപ്പിനും വേദനക്കും
      കാരണമാകും
**  അസ്ഥികളുടെ ബലക്ഷയം  .എല്ലുകളുടെ സ്ഥാന ഭ്രംശത്തിനു കാരണമാകും
**  എല്ലുകളുടെ ബലം കുറയുന്നതും  വേദനക്ക് കാരണമാകും
**  എല്ലുകളുടെ സുഗമമായ  ചലനത്തിന് സഹായിക്കുന്ന  ദ്രവം (synovial fluid )
      കുറഞ്ഞാലോ ഇല്ലാതായാലോ  വേദന ഉണ്ടാവും
**  എല്ലുകൾക്ക് ബലം നൽകുന്നതിൽ ഏറ്റവും പ്രധാനം കാൽസ്യത്തിനാണ്‌ .
**  കാൽസ്യത്തിന്റെ  കുറവ് മറ്റൊരു പ്രശ്നമാണ്.
**  synovial fluid   കുറയുമ്പോളാണ്  തേയ്മാനം ഉണ്ടാവുന്നത്
**  കൊളാജിൻ (collagen ) എല്ലുകൾക്ക് അയവു ഉണ്ടാക്കുവാൻ  ആവശ്യമാണ്.
**  മാത്രമല്ല  സ്ഥാന ഭ്രംശം ഉണ്ടാവാനും  SYNOVIAL FLUID  ടിൻറെ  കുറവ്  
     കാരണമാവുന്നു
**  കൃതിമമായ നടത്തം  കാലക്രമത്തിൽ നടുവേദന ഉണ്ടാക്കാം
**  ഹൈ  ഹീൽ ചെരുപ്പുകൾ ഉപയോഗിക്കരുത്
** നിതംബ ചലനത്തിൽ കൃതിമത്വം  പാടില്ല
**  നിതംബം പിന്നോട്ട് തള്ളി നടക്കരുത്
**  വയറ്  മുന്നോട്ടു  തള്ളി നടക്കരുത്
**  കൂടുതൽ സമയം ഇരുന്നു ജോലി ചെയ്താൽ  നടു  വേദന  ഉണ്ടാവാം
**  ശരിയായ നടത്തവും  ഇരുത്തവും  അല്ലെങ്കിൽ  നടുവേദന ഉണ്ടാവാം
**   (posture )മാറ്റുവാൻ ഔഷധ ചികിത്സ കൊണ്ടാവില്ല
**     ഇതിനു ദീഘകാലത്തെ വ്യായാമവും  തെറാപ്പിയും  ആവശ്യമാണ്
**  അണ്ഡ ശയത്തിലെ പ്രവർത്തനം നിലയ്ക്കുമ്പോൾ  കാൽസ്യത്തിന്റെ
      അളവ് കുറയും
**  സ്ത്രീ ഹോർമോണായ ഈസ്ട്രജൻ അസ്ഥികളുടെ  പ്രവർത്തനത്തെ
      സ്വാധീനിക്കുന്നുണ്ട് .
**  ഓസ്റ്റിയോപോറോസിസ് (അസ്ഥികളുടെ ബലക്ഷയം ) മൂലവും  നടുവേദന
      ഉണ്ടാവാം
**  മലബന്ധം  കാരണം മലാശയത്തിൽ  മലം കെട്ടികിടക്കുമ്പോളും നടുവേദന
     ഉണ്ടാവും.



പരിഹാരമാർഗങ്ങൾ

**   ശരിയായ  ആഹാര ക്രമം
**   ശരിയായ വ്യായാമം
**  യോഗ തെറാപ്പി
**  നടുവേനക്ക് നിഷ്‌കർഷിച്ചിട്ടുള്ള  യോഗ ചെയ്യുക
**  യോഗ്യതയുള്ള  തെറാപ്പിസ്റ്റിനെ  സമീപിക്കുക
**  മുമ്പോട്ടു  കുനിഞ്ഞുള്ള(forward  bending )  ജോലികൾ ഒഴിവാക്കുക
** എള്ള്  നന്നായി കഴിക്കുക
**  ഏറ്റവും കൂടുതൽ കാൽസ്യം ഉള്ളത് എള്ളിലാണ്
**  ആയുർവേദ  ചകിത്സ തേടാം
**  ആവശ്യമെങ്കിൽ അലോപ്പതി ചികിത്സ  ചെയ്യണം
**  കൊളസ്‌ട്രോൾ നോർമൽ ആണെങ്കിൽ  പശുവിൻ നെയ്യ്  കഴിക്കാം
**  ഇലക്കറികൾ നന്നായി കഴിക്കുക
**  ചെറുമത്സ്യങ്ങൾ നന്നായി കഴിക്കാം -നത്തൊലി, മുള്ളൻ, തളയെൻ
     ,ചെറുമത്തി  മുതലായവ
**  മുരിങ്ങ ഇലയും  മുരിങ്ങ കായും നല്ലതു
**  വിറ്റാമിൻ  ഡി  ധാരാളം  വേണം.
**  വൈകുന്നേരത്തെ  വെയിൽ  നന്നായി കൊള്ളുക.
**  മനസ്സിന്റെയും  ശരീരത്തിന്റെയും  ആരോഗ്യം പ്രധാനമാണ്
**  ദുർബലമായ മനസ്സിൽ negative  energy  എളുപ്പത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു **  ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കു  കാരണമാകും
**  ഇത് ശരീരത്തിലെ ജൈവരസങ്ങളെ  പ്രതികൂലമാക്കും
**  അസ്ഥികൾക്കും പേശികൾക്കും ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണം വേണം ;
**  നല്ല  ചികിത്സ ലഭിച്ചാൽ നടുവേദന പൂർണമായും  മാറ്റാം .
**  ശരീരവും മനസും ആരോഗ്യത്തോടെ  സൂക്ഷിക്കുക  പ്രധാനമാണ്
**  അതുകൊണ്ടു മെഡിറ്റേഷനും  ഗുണം ചെയ്യും
**  യോഗ്യതയുള്ള ഡോക്ടറെ കണ്ടു പ്രശനം മനസ്സിലാക്കുക /
     ചികിൽസിക്കുക
                                                         email:  cheenuov@gmail.com


Previous
Next Post »