PANI - KAVITHA




പനി 

 പനിയുടെ പാതാളപ്പുരയിൽ 
പുതച്ചുറങ്ങുമ്പോൾ 
മഹാമോഹങ്ങൾ 
കുടിയിറിങ്ങി 

പരിവേദനങ്ങൾ 
പകർച്ചവ്യാധികളായി 

ഔഷധച്ചാർത്തുകൾ 
മെഡിക്കൽ ഷോപ്പിൽ 
നൃത്തംവെച്ചു.


ടോണിക്കും ടാബ്‌ലറ്റും  
കുശലം പറഞ്ഞു.
കുടലിലെത്തി. 

വൈറസുകൾ 
വർഗ്ഗബന്ധം  മറന്നു 
പത്രമാപ്പീസിലെത്തി .


പനിപിടിച്ച 
പത്രങ്ങൾ 
പിച്ചും പേയും പറഞ്ഞു .

പനി  നോക്കിയ 
ഡോക്ടർക്കു 
പെരുമ്പനിയായി .
Previous
Next Post »