നുണയിൽനിന്നു
അക്ഷരത്തെറ്റുകൾ
പത്രങ്ങളാവുമ്പോൾ
ഭീകരരായി
ആൾക്കൂട്ടത്തിൽ
അലയുമ്പോൾ
അരാജകത്വത്തിന്
സ്വപ്നസാഫല്യമായി .
വാർത്തകൾകൊണ്ട്
നുണ
പെരുമഴപെയ്തപ്പോൾ
ജോർജ്ജ്
ഗീബൽസും
വേദാന്തിയായി
അർഥങ്ങൾ മാറ്റിവായിക്കാൻ .
അനർത്ഥങ്ങളുടെ
അച്ചു പിറന്നപ്പോൾ
വിജ്ഞാനികൾ
അനാഥരായി
കഥയിൽ ജീവിക്കുന്ന
മനുഷ്യൻ
കഥയറിയാതെ
പെരുവഴിയിലായി .
