DAAMBATHYAM - KAVITHA
ദാമ്പത്യം
പരസ്പര വെറുപ്പിന്റെ
ശാരീരിക സമവാക്യത്തെ
ദാമ്പത്യമെന്നു വിളിച്ചു
അർത്ഥമോഹങ്ങളുടെ
നേർച്ചരടുകളിൽ
പാവകളിക്കുന്നവരെ
ദമ്പതികളെന്നും .
രതികർമ്മത്തിന്റെ
രഹസ്യവിവേചനത്തെ
പാതിവ്രതം
എന്ന് വിളിച്ചു
അനാശ്യാസതയുടെ
സാമൂഹ്യ സമ്മതത്തെ
വിവാഹമെന്നും
വിധിച്ചു .