UBHAYAJEEVITHAM - KAVITHA





   ഉഭയ  ജീവിതം 

  

പ്രണയം വറ്റിയ 
തടാകത്തിൽ 
കണ്ണിമീനുകൾ 
പരക്കംപായുന്നു .


വിവസ്ത്രരായ 
ചിന്തകൾ 
സ,സംസ്കാരത്തിന്റെ 
കുപ്പായം തേടുന്നു.


ചതുപ്പിലേക്കു
 കുടിയേറാൻ 
തവളകൾ 
തയ്യാറെടുക്കുന്നു .


താടിക്കാരൊക്കെ 
ബുദ്ധിജീവികളാകുന്നു .


പറയാനറിയാത്തവർ
പടാനൊരുങ്ങുന്നു .



തീൻമേശയിൽ 
ലഹരി 
സാംസ്‌കാരിക പ്രഭാഷണം 
നടത്തുന്നു. 

സുഖം വിൽക്കുന്നവർ 
സുന്ദരികളായെത്തുന്നു.

ഉപേക്ഷിക്കാനാവാത്ത 
ഇഷ്ടങ്ങളൊക്കെ 
സ്നേഹങ്ങളാവുന്നു .

സ്വാതന്ത്യം 
പിച്ചും പേയും
 പറയുന്നു 


സ്വത്വം 
ഉഭയജീവിതം 
തേടുന്നു .
Previous
Next Post »