PRATHIKARANAM



   ശ്രീനിവാസൻറെ   രാഷ്ട്രീയം- ഒരു  വിയോജനക്കുറിപ്പ് 

      Impression Management  നമുക്ക് ജീവിതത്തിലും  ബിസിനസ്സിലും  ഒക്കെ സാധാരണയായി ഉള്ളതാണ്.  നമ്മൾ അറിഞ്ഞും അറിയാതെയും ഇങ്ങെനെ ഒരു പ്രവർത്തനം നടത്തുണ്ട്.   ഓരോരാളും  ഓരോ മേഖലയിലാവും impression  ഉണ്ടാക്കുക.  സിനിമ, രാഷ്ട്രീയം , കല,  സാഹിത്യം,  ഭരണനിർവഹണം  തുടങ്ങി  അനവധി മേഖലകളിൽ  ഇങ്ങനെ  പ്രതിച്ഛായ വളർത്തിയവരുണ്ട് . ചെറിയവനും വലിയവനും ഇതുണ്ട്.

       വിഖ്യാത  നടനും സംവിധായകനും എഴുത്തുകാരനുമൊക്കെ ആയ ശ്രീനിവാസൻ നടത്തിയ ഒരു സ്പീച്ചാണ്  ഈ കുറിപ്പ് എഴുതുവാൻ ആധാരം.

      രാഷ്ട്രീയത്തെ കുറിച്ച്  അല്ലെങ്കിൽ രാഷ്ട്രീയ കാരെ കുറിച്ച്  ശ്രീനിവാസൻ പറഞ്ഞത് കേട്ടു .  നമ്മുടെ  നയം നിശ്‌ചയിക്കുന്നതു  നമ്മുടെ  താത്പര്യങ്ങളാണ് .  ശ്രീനിവാസൻ എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്   സംസാരിച്ചത് എന്ന് ഇവിടെ പരിശോധിക്കുന്നില്ല.

അദ്ദേഹം പറഞ്ഞത്  ഇതാണ് "    വെറുപ്പിന്റെ പ്രത്യയശാസ്ത്രം "

മറ്റൊന്ന്     "ഏതെങ്കിലും നേതാക്കൾക്കു ഒരു പോറലെങ്കിലും ഏറ്റിട്ടുണ്ടോ ?"

**    ലോക സഭയിലും, രാജ്യസഭയിലും, നിയസഭയിലുമൊക്കെ
      നേതാക്കെന്മാരല്ലേ ഉള്ളത്?  അവിടെയുള്ള സീനുകൾ ശ്രീനിവാസൻ
      കാണാതിരിക്കില്ലല്ലോ.

**  പ്രശസ്ത എഴുത്തുകാരനും  ചിന്തകനും,    മുൻ വൈസ്‌ചാൻസലറുമായ  ഡോ ; എം. എം. കൽബർഗി വെടിയേറ്റു മരിച്ചത് സാധാരണകാരനായത്  കൊണ്ടല്ല.
                          ഇതും ശ്രീനിവാസൻ കണ്ടിരിക്കുമല്ലോ


**  ഡൽഹി മുഖ്യമന്ത്രി   അരവിന്ദ് കെജ്‌രിവാൾ ഏറ്റവും പരുഷമായ
      വാക്കുകളിലാണ് നമ്മുടെ പ്രധാന മന്ത്രിയെ  വിമർശിക്കുന്നത്.

                       ഇതും  ശ്രീനിവാസൻ കേട്ടിരിക്കുമല്ലോ.

**   പി. ജയരാജന്  ഒരു കൈ  ഇല്ല എന്നും ശ്രീനിവാസാൻ കണ്ടിരിക്കുമല്ലോ

**  ഇ.പി  ജയരാജന് വെടിയേറ്റു  വീണ ചിത്രം ശ്രീനിവാസൻ മറന്നു കാണില്ല.

**  ഗാന്ധിജിയെ വെടിവെച്ചു കൊന്ന  നാഥുറാം ഗോഡ്സെക് അമ്പലം
       പണിയാൻ പോവുന്നതും നമ്മൾ കേൾക്കുന്നുണ്ട്.

**   തമിഴ്  സാഹിത്യകാരൻ പെരുമാൾ മുരുഗൻ എഴുത്തു നിർത്തിയത്
     ശ്രീനിവാസനും അറിഞ്ഞുകാണും .  ആരാണ് ഭീഷണിപ്പെടുത്തിയത് .

**  സിനിമകളും സിനിമാശാലകളും  അക്രമിക്കപെട്ടില്ലേ

**  തലശ്ശേരി വർഗീയ കലാപമുണ്ടായപ്പോൾ  മുസ്ലിംകളെ  സംരക്ഷിച്ചത്
     ആരാണ്..  അവിടുത്തെ കമ്മ്യൂണിസ്റ്റു കളാണ്.

**  സാംസ്‌കാരിക ഫാഷിസം  മുറ്റത്തു വന്നു നിൽകുമ്പോൾ  ഒരു കലാകാരൻ
     ഇങ്ങിനെ പ്രതികരിക്കുമ്പോൾ   അത്ഭുതം  തോന്നുന്നു.


**  ഫാസിസത്തിനും ആളെകൂട്ടാനുള്ള വഴികളറിയാം.

**  മാധ്യമങ്ങളെ പക്ഷം ചേർക്കാനറിയാം

**  കിംവദന്തികളെ  രാഷ്ട്രീയ നിക്ഷേപമാക്കാൻ അറിയാം


                   *****************************************************
   
 ***അക്രമത്തിന്റെയും പ്രതിരോധത്തിന്റെയും വഴികളെ തിരിച്ചറിയാൻ
       കഴിയാത്തതു രാഷ്ട്രീയ  നിരക്ഷരതയാണ് .

*** അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ  ചരിത്രമറിയാതിരിക്കുന്നതു
       സ്വാർത്ഥതയും.

***  പ്രത്യയ ശാസ്ത്രങ്ങൾ ഇരുമ്പൊലക്കയല്ല .  അത് സാമൂഹ്യനിർമിതിയിൽ
       മൂർത്തമായ ഇടപെടലുകൾ നടത്തുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് കേരളം
      ഉണ്ടായതു അങ്ങിനെയാണ്.

  ***പക്ഷെ  അതിനു  മാറാട് കലാപമുണ്ടാകാനും കഴിയും. മുസഫർ നഗർ
       കലാപവും ഗുജറാത്തു കലാപവും ഉണ്ടാകുവാൻ കഴിയും.  വ്യാജ
      ഏറ്റുമുട്ടലുകൾ ഉണ്ടാകാൻ കഴിയും .  ഭീകരരെ തീറ്റിപ്പോറ്റുന്നതിലും ഒരു
      പ്രത്യയശാസ്ത്രമുണ്ട് .

         കലാപത്തിലെ വികാരങ്ങളാണ്  ഫാഷിസ്റ്റുകളുടെ മുഖ്യ ആസ്തി.

              കലാപത്തിന്  ആരാണ്  കോപ്പുകൂട്ടുന്നതു  എന്ന് കണ്ടെത്തി
                      പ്രതികരിക്കുമ്പോൾ  മാത്രമേ നമ്മുടെ വിമർശനം
                                        നിഷ്പക്ഷമാവുകയുള്ളൂ .

                     ***        രാഷ്ട്രീയമോ രാഷ്ട്രീയക്കാരോ മോശമല്ല.

                    ***        അത് സാഹിത്യത്തോളും തന്നെ ഉൽകൃഷ്ടമാണ് .

                    ***        അത് മഹാത്മജിയുടെ വഴിയാണ്.

***  നെഹ്രുവിന്റെനയും സുഭാഷ് ചന്ദ്രബോസിന്റേയും വഴികളാണ്.

***                              ഭഗത് സിങ്ങിന്റെ   വഴിയാണ്.  |

***               പ്രതിബദ്ധതയുടെ  ഉൽകൃഷ്ടമായ ബോധമാണ്.

      ***   രാഷ്ട്രീയത്തിലെ കള്ളനാണയങ്ങൾ എന്നും ഉണ്ടായിട്ടുണ്ട് .

***         കള്ള  നാണയങ്ങൾ  എവിടെയുമുണ്ട്

***        ഒരു പക്ഷെ   ഇങ്ങിനെയുള്ള  സ്യൂഡോ  പൊളിറ്റീഷ്യനെ  കണ്ടു
              മടുത്തായിരിക്കും  താങ്കളുടെ അഭിപ്രായം

***        അത് മനുഷ്യൻ ഉള്ളടത്തോളം  കാലം ഉണ്ടാവുകയും   ചെയ്യും.

***       അധികാരത്തിന്റെ  ശക്തി  രാഷ്ട്രിയത്തിൽ കൂടുതൽ  ഉള്ളതുകൊണ്ട്
             അവിടെ  വലിയ കള്ളന്മാർ ഉണ്ടാകും എന്ന് മാത്രം.

  ***      അധികാരം കൈകാര്യം ചെയ്യാത്തത് കൊണ്ടാണ്  കലയിലെ
              കള്ളനാണയങ്ങൾ   വലിയ  പ്രശ്ന മാവാത്തതു .

***       അധികാരത്തിലെ   ഏറ്റവും ഉയർന്ന അവസ്ഥ രാഷ്ട്രീയത്തിലാണുള്ളത് .

***      അതുകൊണ്ടാണ് രാഷ്ട്രീയം വില്ലനും ഹീറോവും  ആവുന്നത്.

മനുഷ്യ സ്നേഹത്തിന്റെ വികാരങ്ങൾ  അടയാളപ്പെടുത്തുമ്പോൾ ഇത്തരം കാര്യങ്ങൾകൂടി   കണക്കിലെടുക്കേണ്ടേ?

പ്രത്യേകിച്ചും  ശ്രീനിവാസനെപോലെ പ്രസ്തനനായ  ഒരു  ആർട്ടിസ്റ് .


കാരണം അങ്ങ്  കഥക്കുള്ളിലെ കഥ അറിയുന്ന ആളല്ലേ.  കഥാപാത്രങ്ങളെ അറിയുന്ന ആളല്ലേ .


         
Previous
Next Post »