NAALAM LOKAM - KAVITHA



  നാലാം  ലോകം

സ്വത്വം
വിപ്ലവകാരിക്ക്
സംഘർഷത്തിന്റെ
ഭാണ്ഡം .

 പാർലിമെന്ററി  വിനോദത്തിൻറെ
പവൻ മാറ്റിൽ
സ്വത്വസംഘർഷം
പാഴ്സ്വപ്നമായി .

ചന്തയിലെ
ചന്തത്തിൽ
അലിഞ്ഞുചേരാൻ
മുദ്രാവാക്യങ്ങളെ
കബളിപ്പിച്ചപ്പോൾ

പറക്കാൻ
കാറ്റില്ലാതെ
കൊടികൾ
നിശ്ചലമായി .

മുറിവേറ്റ പ്രത്യയശാസ്ത്രം
മറുമരുന്നില്ലാതെ 
കിടപ്പിലായി .


പ്രത്യയശാസ്ത്ര വിദഗ്ധർ 
പാർശ്വഫലങ്ങളിൽ 
തർക്കിച്ചു നിന്നപ്പോൾ 
"നാലാം ലോക" മുണ്ടായി .

Previous
Next Post »