PSEUDO COMMUNISTUKALUTE SUVARNAKALAM



  സൂഡോ  കമ്മ്യൂണിസ്റ്റുകളുടെ  സുവർണ്ണകാലം


     ഇത് ആഗോളവത്കരണത്തിന്റെ കാലമാണ്. അതായത്  നവ സാമ്രാജ്യത്വം.മുതലാളിത്തംസർവ്വസ്വാതന്ത്ര്യ0  ആഘോഷിക്കുന്ന കാലം. സാമ്രാജ്യത്വത്തിന് ആഗോളവത്കരണമെന്നത്   സാർവദേശീയ സ്വാതന്ത്രപ്രഖ്യാപനമത്രെ..അതുകൊണ്ടുആഗോളവത്കരണത്തിന്റെ ഭാഗമായി ഉദാരവത്കരണമുണ്ട്. ഈ സ്വാതന്ത്രത്തിൽ  സ്വകാര്യവത്കരണംവും ഉണ്ട് എന്നത് മറ്റൊരു കാര്യം.

 *  സാമ്രാജ്യത്തത്തിന്റെ  ഈ ഉദാരതയിൽ  കമ്മ്യൂണിസ്റ്റുകളും
      വഴിവിട്ടുപോവാനുള്ള സാധ്യത ഏറെയാണ്.

*  അതുകൊണ്ടു സ്യൂഡോ കമ്മ്യൂണിസ്റ്റുകളുടെ സുവർണകാലമായി
   ആഗോളവത്കരണം മാറിയേക്കാം .
*  

* നവ സാമ്രാജ്യത്വത്തിൻ്റെ കാലത്തു ഒരു ഫോൾക്‌ലോർ ടെക്സ്റ്റ് ആയി  മുതലാളിത്തം കമ്മ്യൂണിസത്തെ
   ആസ്വദിക്കും.
 


      സ്യൂഡോ കമ്മ്യൂണിസ്റ്റുകൾ ലോകത്തു എവിടെയുമുണ്ട് .കമ്മ്യൂണിസ്റ്റു  നിഘണ്ടുവിലെ  പദാവലികൾ മനഃപാഠമാക്കുകയും  മനസാക്ഷിയുടെ ഏഴയലത്തുപോലും  ഈ പദാവലിക്കു  ഇരിപ്പിടം നൽകുകയും ചെയ്യാത്ത  വ്യക്തിത്വ വിശേഷമാണ് സ്യൂഡോ കമ്മ്യൂണിസ്റ്. കമ്മ്യൂണിസ്റ് വിരുദ്ധരേക്കാൾ  അപകടകാരികളാണ് സ്യൂഡോ കമ്മ്യൂണിസ്റ്റുകൾ .   സാമ്രജ്യത്വം , ബൂർഷ്വാചെറ്റത്തരം , പെറ്റിബൂർഷ്വാ വിപ്ലവകാരിത്വം , വലതു പ്രത്യയശാസ്ത്രം , സി.ഐ.എ ,  മുതലാളിത്തം,  കോർപറേറ്റുകൾ ഇങ്ങിനെ തുടങ്ങി  കമ്മ്യൂണിസ്റ്റുകാർ വിരോധം കാണിക്കുന്ന  എല്ലാ പദങ്ങളും  ഹൃദിസ്ഥമാക്കിയവരായിക്കും  സുഡോകമ്മ്യൂണിസ്റ്റുകൾ .  എന്ന് മാത്രമല്ല , ഏതൊരു സാമൂഹ്യ പ്രതിസന്ധിക്കു പിന്നിലും  സാമ്രാജ്യത്തിന്റെ  കരങ്ങളുണ്ടെന്നു  ആദ്യം ആരോപിക്കുന്നതും ഇക്കൂട്ടരായിരിക്കും.

   *    മനഃസാക്ഷി  നഷ്ടപെടുന്ന അവസ്ഥയിലാണ്  സുഡോകമ്മ്യൂണിസ്റ്റുകൾ
        ഉണ്ടാവുന്നത്.

    *  സാംസ്‌കാരിക നിരക്ഷതയുടെരു വ്യക്തിത്വ വിശേഷമാണ്
       സോഡുകമ്മ്യൂണിസ്റ് .ഇങ്ങിനെയുള്ള നിരക്ഷരത  ഇവർ
      അറിയിക്കുന്നത് ഉളുപ്പില്ലായ്മയിലൂടെയാണ് .
*  സംസ്കാരം ഇല്ലാത്ത സാംസ്കാരിക  പ്രവർത്തകരോ  നേതാവോ ആയിരിക്കും ഇക്കൂട്ടർ. സാഹിത്യമില്ലാത്ത  സാഹിത്യ നായകരായിരിക്കും. കലയിലെ കാപട്യമായിരിരിക്കും .
* തട്ടിക്കൂട്ടിയ അവാർഡുകൾ  കയ്യിലിരിക്കും.

    *  ആത്മവഞ്ചനയിൽനിന്നു    ആത്മനിന്ദ യിൽ  നിന്നുമാണ് ഒരു സ്യൂഡോ കമ്മ്യൂണിസ്റ് ഉടലെടുക്കുന്നത്.

   *  എവിടെ  കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ് പാർട്ടിയുമുണ്ടോ
       അവിടെയെല്ലാം സ്യൂഡോ കമ്മ്യൂണിസ്റ്റുകളും ഉണ്ടായിട്ടുണ്ട്.

  സ്വജനപക്ഷവാദത്തിന്റെയും  സങ്കുചിത സ്വത്വബോധത്തിന്റെയും കാര്യ പരിപാടി  ഭരണ നിർവഹണത്തിലെ  മുഖ്യ അജണ്ടയായി  സൂക്ഷിക്കാൻ ഇക്കൂട്ടര്ക് കഴിയും.

സ്യൂഡോ കമ്മ്യൂണിസ്റ്റിന്റെ  സ്വഭാവ വിശേഷങ്ങൾ എന്തോക്കെയാണ്? 

  *   ഏറ്റവും പ്രധാനപ്പെട്ടത്  ഉത്തമ കമ്മ്യൂണിസ്റ്റിന്റെ ബൗദ്ധികമായ
       മേൽക്കുപ്പായമാണ്.

 *   ഉള്ളു പൊള്ളയായിരിക്കും
*    രാഷ്ട്രീയ  സംരംഭകത്വം  നയമായി സ്വീകരിക്കും.

 *   അധികാരത്തിനു വേണ്ടിയുള്ള  എല്ലാ കുറുക്കുവഴികളും
     മനഃപാഠമായിരിക്കും.
*   നിശബ്ദദ  കൊണ്ട്  സ്വാർത്ഥത സംരക്ഷിക്കാൻ  സമർത്ഥരായിരിക്കും .
*  സഹജീവികൾക്ക് പാര   പണിയാനുള്ള എല്ലാ  വഴികളും
   സ്വായത്തമായിരിക്കും . ഊമക്കത്തു   അടക്കം .

* സ്ഥാനമാനങ്ങളില്ലാതെ ഉറക്കം വരില്ല .

* പാർട്ടിക്കുള്ളിൽ ഉയരുന്ന വിമത ശബ്ദങ്ങളെയും  സെക്ടേറിയൻ
  പ്രവർത്തനത്തെയും സ്വകാര്യമായി ആസ്വദിക്കുകയും
  പ്രോസാഹിപ്പികുകയും ചെയ്യും
*    അഹന്തയയെ  അധികാരമായും  അധികാരത്തെ  അഹന്തയായും  സംരക്ഷിക്കും.

* ബിസിനസ് ലോബികളുമായി  ഉത്തമ സൗഹൃദത്തിലായിരിക്കും.

* മനോവ്യവഹാരങ്ങളിൽ കച്ചവട മൂല്യം എന്നും സൂക്ഷിക്കും.

* കണ്ണീരു വീഴ്ത്തിയും  അധികാരം കൈക്കലാക്കും .

*  മണിയടിയുടെ മഹാ രാജനായിരിക്കും.
*  തുറന്ന സമീപനത്തിലൂടെ  ശത്രുക്കളെ സൃ ട്ടിക്കില്ല .
* ഇക്കൂട്ടർക്ക്   അ ടവ് നയം  അവസരവാദം ആയിരിക്കും 

*  റിബൽ   ശബ്ദങ്ങളെ  രഹസ്യമായി  പ്രോമോട്ചെയ്യുകയും
     ആസ്വദിക്കുകയും    ചെയ്യും

*  എല്ലാ ധാർഷ്ട്യങ്ങൾക്കും  പാർട്ടി രീതിയുടെ പുകമറ  സൃഷ്ടിക്കാനും
    ഇക്കൂട്ടർക്കു  കഴിയും.
*  മനുഷ്യത്വത്തിന്റെ  മുഖം മൂടിയും   ശബ്ദവും  കൊണ്ട്
     സെക്ടറിയനിസത്തെ   മറച്ചുപിടിക്കും.

*  നല്ല തിരിച്ചറിവ് ഉള്ളവരാണ് സ്യൂഡോ കമ്മ്യൂണിസ്റ്റുകൾ . അണികളുടെ
    പ്രതിഷേധവും വിമര്ശനവുമെല്ലാം  പൂർണമായും മനസിലാക്കുകയും
    അതിനെ പൂർണമായും അവഗണിക്കുകയും  അവജ്ഞയോടെ
     പരിഹസിക്കുകയും ചെയ്യുന്നതാണ് സ്യൂഡോ കമ്മ്യൂണിസ്റ്റുകളുടെ രീതി.

 *    അതുകൊണ്ടു സുഡോകമ്മ്യൂണിസ്റ്റിനെ  ബോധ്യപ്പെടുത്തി മാറ്റാൻ
      ആർക്കും      കഴിയില്ല.

*   നിക്ഷിപ്ത താത്പര്യം ബോധപൂർവം  സ്വായത്തമാക്കി  നടക്കുന്നവരാണ്
     ഇക്കൂട്ടർ .
* നിശബ്ദദകൊണ്ട് സ്വാർത്ഥത സംരക്ഷിക്കാൻ സമർത്ഥർ  ആയിരിക്കും.

*  ഹിപ്പോക്രസിയുടെ രുചിഭേദങ്ങളിൽ  ആസ്വാദനം കാണുന്നവരാണ്
    സ്യൂഡോകമ്മ്യൂണിസ്റ്റുകൾ .

*  അത് സ്വാർത്ഥതയുടെ സമർത്ഥമായ ശീലമാണ് .

*  മാറ്റാൻ പറ്റാത്ത ശീലം.


 


Previous
Next Post »