ഭക്തി - വിശ്വാസം - അന്ധവിശ്വാസം
(മനശാസ്ത്രം)
**********************************
വിശ്വാസത്തിൻ്റെ വ്യാകരണമാണ് ആചാരങ്ങൾ . അതുകൊണ്ടാണ് അത് തെറ്റിക്കുമ്പോൾ വിശ്വാസി ക്ഷുഭിതനാവുന്നത് . ആചാരങ്ങൾ അതിൻ്റെ കേവലാർത്ഥത്തിൽ ജീവിതത്തിൽ എവിടെയും ഉണ്ട് . സംസ്കാരത്തിൻ്റെ അടയാളങ്ങൾ എന്നു നമ്മൾ വിശേഷിപ്പിക്കും . ആചാരങ്ങൾ തീർക്കുന്ന സാംസ്കാരിക വൃത്തത്തിനുള്ളിലെ ബൊമ്മകൾ ആണ് നമ്മൾ. ഭക്തിയുള്ളത് കൊണ്ട് പ്രാർത്ഥിക്കുന്നു . ഭക്തിക്ക്ജാതിയുണ്ട്. ദൈവത്തിനും ജാതിയുണ്ട്. അതുകൊണ്ട് എല്ലാ ഭക്തിയും നിഷ്കളങ്കമല്ല.. ഭക്തി എന്താണ് എന്ന് ചോദിച്ചാൽ 'ഭയം' എന്നാൽ ലളിതമായ അർത്ഥം. പക്ഷെ ആരും സ്വയം ഭീരുക്കൾ എന്ന് പ്രഖ്യാപിക്കാൻ തയ്യാറല്ല. മറ്റുള്ളവർ നമ്മെ അങ്ങിനെ പറയുന്നതും നമുക്ക് ഇഷ്ടമല്ല . അതുകൊണ്ട് തത്കാലം ഈ വാദം മാറ്റിവെക്കാം. ഭക്തി ഒരു സർഗ്ഗാത്മക സുഖമായത് (ആനന്ദം )കൊണ്ട് ഇങ്ങനെയുള്ള ആനന്ദം എങ്ങിനെ ഭയം ആകും എന്നൊരു മറു ചോദ്യമാവാം. ഭക്തിയുടെ ഉത്ഭവത്തെ കുറിച്ച് അല്ലെങ്കിൽ ഉറവിടത്തെക്കുറിച്ചു അന്വേഷിച്ചാൽ ശരിയായ ഉത്തരം കിട്ടും. ഭക്തി സ്നേഹമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാം. നമ്മൾ നമ്മളുടെ മക്കളെ , കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.ഇഷ്ടപ്പെടുന്നു. നായയെയും പൂച്ചയേയും വരെ ഇഷ്ടപ്പെടുന്നു. ഇവിടെയൊന്നും ഭക്തിയില്ല. പിന്നെ എന്താണ് ഭക്തി? നിലനിൽപ്പിനു വേണ്ടി നമ്മൾ തന്നെ നെയ്തുണ്ടാക്കുന്ന വികാര ഭ്രമം.വിശ്വാസം സർഗ്ഗാത്മക ബുദ്ധിയുടെ സവിശേഷാധികാരമാണ്. രുചി ഭേദത്തിൻ്റെ മഹാ സമുദ്രമാണ് സർഗ്ഗാത്മക ബുദ്ധി. അവിടെ എന്തും കടഞ്ഞെടുക്കാം. ആലോചനയുടെ ഏതു പാചക കൂട്ടും അവിടെ കിട്ടും. വക തിരിവുകൾ വ്യക്തിനിഷ്ഠമാണ് . അതുകൊണ്ടാണ് ഭക്തിയും വിഭക്തിയും വരുന്നത്. വിശ്വാസം ഒരു സംരംഭകത്വ നുണയാണ്. സ്വയം നുണ പറഞ്ഞു സാമൂഹ്യ പ്രീതി തേടുന്ന അവസ്ഥ. സംരംഭകത്വ സ്വഭാവം ഉള്ളതുകൊണ്ട് തന്നെ പരസ്യപ്പെടുത്തലും(പരസ്യം) സ്വാഭാവികം വിചാരണ ഇല്ലാത്ത വിധിയെഴുത്താണ് വിശ്വാസം . ഇതിനു രണ്ടു പാലങ്ങൾ ഉണ്ട്. ഒന്ന് വിഭാഗീയതയിൽ നിന്നും വർഗ്ഗീയതയിലേക്കുള്ള പാലം. രണ്ടു അന്ധ വിശ്വാസത്തിലേക്കുള്ള പാലം. . ഭക്തിയുടെ പ്രകടന പരത (വേഷം കെട്ട്) അതാണ് കാണിക്കുന്നത് . വിശ്വാസം സംസ്കാരം ആണ്. അതുകൊണ്ട് തന്നെ അതിനു സാമൂഹ്യബലമുണ്ട്. കേവലയുക്തികൊണ്ട് സംസ്കാരത്തെ അളക്കാൻ പറ്റില്ല.പ്രായോഗിക ജീവിതത്തിലെ ആപേക്ഷിക സിദ്ധാന്തമാണ് വിശ്വാസം.
സിദ്ധാന്തം സാംഗത്യമില്ലാത്തതെങ്കിൽ സിദ്ധാന്ത ശുദ്ധി സംബന്ധിച്ച തർക്കത്തിൽ കാര്യമില്ല.
. വൈകരികമായ മുൻവിധിയാണ് വിശ്വാസം. അവിടെ ബുദ്ധി വ്യവഹാരം വസ്തു നിഷ്ഠമോ ശാസ്ത്ര നിഷ്ഠമോ ആവില്ല.
ഭക്തി ഒരു സോഷ്യൽ മെക്കാനിസം ആവുമ്പോഴാണ് ക്ഷേത്രങ്ങളും കാവുകളും പള്ളികളും മറ്റു ആരാധനാലയങ്ങളും ഉണ്ടാവുന്നത്. ഭക്തിക്ക് കൂട്ടായ്മയുടെ സംഘടിത സ്വഭാവം കൊണ്ടുവരുന്നത് ഇങ്ങനെയുള്ള ആരാധനാലയങ്ങൾ ആണ്. സാമൂഹ്യ സ്വീകാര്യത വരുന്നതോട് കൂടി ഭക്തി യുക്തി ഭദ്രമാവുന്നു. സ്വീകാര്യതയാണ് ഒരു കാര്യം യുക്തി ഭദ്രമാക്കുന്നത് ചരിത്രത്തിലെ ദുരന്തങ്ങളാണ് . ഹിറ്റ്‌ലറും കപട സന്യാസി റാസ്‌പുട്ടിനും .ഒക്കെ അരങ്ങു വാണത് അങ്ങിനെയാണ്. നില നില്പ്പിനു വേണ്ടി നെയ്തുണ്ടാക്കുന്ന വികാര ഭ്രമം .
എന്ന് വെച്ചാൽ ഒരു തരം അസ്തിത്വവാദം എന്ന് വേണമെങ്കിൽ പറയാം..സാറിൻ്റെ അസ്തിത്വവാദം അല്ല. സാധാരണ മനുഷ്യൻ്റെ അസ്തിത്വ വാദം. സ്വാർത്ഥത ഉയർത്തുന്ന വെല്ലുവിളികളെ സ്വയം മെരുക്കുന്ന മനോവ്യായാമ രീതി . നിലനിൽപ്പിൻ്റെ രോദന ശബ്ദം എന്നും പറയാം. ചിന്തകൾ ശല്യമായി തോന്നുമ്പോൾ , ചിന്തകളെ ഭയപ്പെടുമ്പോൾ ഓടി ഒളിക്കാനുള്ള ഷെൽട്ടർ ആണ് പലപ്പോഴും ഭക്തി. ഇത്തരം ഭയപ്പാടൊക്കെ മിക്കതും താൻകേന്ദ്രീകൃത നിലപാടിൽ നിന്നും ഉത്ഭവിക്കുന്നതാണെന്നും കാണാം. അഹം ജനാധിപത്യ വൽക്കരിക്കുമ്പോഴാണ് ഒരാളിൽ സാമൂഹ്യ മനസ് ശക്തി പ്രാപിക്കുന്നത്. ബൃഹത്തായ പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾ സംവാദിക്കുമ്പോൾ വളരുന്ന നിഗൂഢതക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന മനുഷ്യൻ ഭയം കൊള്ളുന്ന അവസ്ഥയാണ് ഭക്തി. അറിവില്ലായ്മ ഉയർത്തുന്ന ഭയമാണ് ഭക്തി. നിസ്സംഗതയുടെ രോദനമാണ് ഭക്തി. വിശ്വാസം ഭീരുക്കളുടെ ഒളി സങ്കേതം ആണെന്ന ആക്ഷേപം, വേറെയുമുണ്ട്. ഇത് ഒരു രീതി. ഭക്തി സമർപ്പിത വികാരമാണ്. ഇവിടെ സമർപ്പിക്കുന്നവൻ നിസ്സഹായനാണ്. സമർപ്പിക്കുന്നത് സർവ്വശക്തനിലാണ്. അതുകൊണ്ടാണ് നിസ്സഹായൻ്റെ നിലനിൽപ്പിൻ്റെ വാദമായി ഇതിനെ കാണുന്നത്.
ദൈവത്തെ ജയിലിലടച്ചുകൊണ്ടാണ് ഓരോ മതവും ജനിക്കുന്നത്. പൗരോഹിത്യത്തിൻ്റെ ആജ്ഞകളെ ദൈവത്തിൻ്റെ ആജ്ഞകളായി വായിച്ചുകൊടുക്കുന്നു. വിലങ്ങു വെച്ച ദൈവമാണ് മതത്തിലുള്ളത്.ദൈവം മതത്തിനു വെളിയിൽ വന്നാൽ മതം മരിച്ചുപോകും..

അന്ധവിശ്വാസങ്ങൾ ആഘോഷങ്ങളാവുന്നു. എന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ആഘോഷങ്ങൾ ജനകീയ മാവുന്നതോടെ അന്ധ വിശ്വാസത്തിനും ജനാധിപത്യത്തിന്റെ സാംഗത്യം കിട്ടുന്നു. അതോടുകൂടി ഒരു ഗവണ്മെന്റ് സ്‌പോൺസേർഡ് പ്രോഗ്രാം ആയി ഇത് മാറുന്നു...
ശരീരത്തെ കീറിമുറിച്ചു ശാസ്ത്രീയമായി നിർവചിച്ചു ശാസ്ത്ര ലോകത്തെ അത്ഭുത പെടുത്താൻ നമുക്ക് അറിയാം. പ്രപഞ്ച സത്യത്തെ വെളിച്ചത്തു കൊണ്ടുവരാൻ അറിയാം. പക്ഷെ അറിഞ്ഞതിനേക്കാൾ വലുത് അറിയാൻ ബാക്കി കിടക്കുന്നതു ആണ് എന്ന് അറിയുമ്പോൾ ഒരു തരം നിഗൂഢത നമ്മെ പിടികൂടുന്നുണ്ട്. മഹാപ്രപഞ്ചത്തെ കാണുന്ന നമ്മൾ ഈ നിഗൂഢതയിൽ വളർത്തി എടുക്കുന്ന ഭാവാത്മകതയാണ് പലപ്പോഴും ഭക്തിയിലേക്കു നയിക്കുന്നത്. വിശ്വാസത്തിന്റെ വഴി തുറന്നു കൊടുക്കുന്നത് ആചാരങ്ങൾ ആണെന്ന് കാണാം. അതുകൊണ്ടു വിശ്വാസം ഒരു സാംസ്കാരിക നീതിയാണ്. വിശ്വാസത്തിൽ ഭക്തിയും ഭക്തിയിൽ വിശ്വാസവും കാണാം. അനന്തമായ അറിവിൻ്റെ മുന്നിൽ പുഴുവായ് നിൽക്കുന്ന മനുഷ്യന്റെ വിഭാന്തിയാണ് ഭക്തി. ഭക്തി എന്നത് സ്വയം സ്വീകരിക്കുന്ന അടിമത്വമാണ് --വൈകാരിക അടിമത്വം .തിരിച്ചറിവിനെ നിരാകരിച്ചുകൊണ്ട് മാത്രമേ ഭക്തിയെ സ്വീകരിക്കാനാവൂ .
*****
ഭക്തി സൗന്ദര്യ ബോധമാണ്. ഭക്തിയിൽ സർഗ്ഗാത്മക സുഖവുമുണ്ട്. കാ രണം സർഗ്ഗാത്മക ബുദ്ധിയുള്ള മനുഷ്യന് മാത്രമേ ഭക്തിയുള്ളൂ. ഭയവും സുഖവും എങ്ങിനെ പൊരുത്തപ്പെടും എന്നൊരു ചോദ്യമുണ്ട്. ഭയത്തിന്റെ അതിജീവന മാർഗ്ഗമാണ് ഭക്തി എന്ന് മനസിലാക്കിയാൽ അതിനുള്ള ഉത്തരമായി.. അതുകൊണ്ടു ഭക്തിയിൽ കാല്പനീകതയുടെ സൗന്ദര്യങ്ങൾ കാണാം. മന്ത്രവും പാട്ടും പ്രാർത്ഥനയുമെല്ലാം ഭക്തിയുടെ ശബ്ദ സൗന്ദര്യമാണ്...ഭക്തി സ്വാസ്ഥ്യം തേടിയുള്ള സുഖാന്വേഷണമാണ്. അതിനുള്ള വഴി തേടലാണ് ..
*****
ഭക്തി ഭയമാണ്.. പ്രതിസന്ധിയിലും സുഖലോലുപതയിലും നമ്മൾ ഭക്തരാവും.പ്രതിസന്ധിയിൽ മാത്രമല്ല സുഖലോലുപതയിലും നമ്മൾ ഭയപ്പെടുന്നുണ്ട്. നേടിയ സുഖങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം. മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്താണ് എന്ന് ചോദിച്ചാൽ അത് ഭയം തന്നെയാണ്.
*****
ഭക്തി സമർപ്പണമാണ്. അതുകൊണ്ടു ''ഇസ്‌ലാം'' എന്നത് തന്നെ സമർപ്പണമാണ്. സർവ്വ ശക്തൻ അല്ലാഹുവിലുള്ള സമർപ്പണം. Submitting before the Almighty Allah.. വിശ്വാസത്തിന്റെ സർഗ്ഗാത്മക വഴിയാണ് ഭക്തി. അതുകൊണ്ടാണ് ഭക്തിയിൽ സൗന്ദര്യം ആരോപിക്കുന്നത്. വിശ്വാസത്തിന്റെ സൗന്ദര്യ ദർശനമാണ് ഭക്തി.
********
ഭക്തി സംശയം ആണ്.. പൂർത്തിയാവാത്ത അറിവുകൾ വളർത്തുന്ന സംശയം അഭയം പ്രാപിക്കുന്ന ഇടമാണ് ഭക്തി. അത്‌കൊണ്ട് സംശയം ഇല്ലാത്തവന് ഒരിക്കലും ഭക്തി യുണ്ടാവില്ല. പൂർണ്ണവാവാത്ത ഉത്തരത്തിൻറെ അനിശ്ചിതത്വം ആണ് ഭക്തി. ഈ അനിശ്ചിതത്വം ഉൽപ്പാദിപ്പിക്കുന്ന അസ്വസ്ഥതക്കു തല ചായ്ക്കാനുള്ള ഇടമാണ് ഭക്തി.
'അനിവാര്യമായ' അന്ധവിശ്വാസം കൊണ്ട് സ്വയം സമാധാനിപ്പിക്കുന്ന രീതി. അന്ധവിശ്വാസം അത് മനുഷ്യന് മാത്രമുള്ളതാണ്. സർഗ്ഗാത്മക ബുദ്ധിയുടെ ഭാവാത്മകതയാണ് അതിന് സൗന്ദര്യം നൽകുന്നത്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ ഉള്ള അതിർവരമ്പുകൾ തികച്ചും ആത്മനിഷ്ഠമാണ് .യുക്തി ഭദ്രമായ തർക്കത്തിന് ഇവിടെ കാര്യം ഇല്ല.
പ്രണയവും ഭക് തിയാണ് . ജീവനും ജീവനും പരസ്പരം നൽകുന്ന ഭക്തി. ഇത് ഏകപക്ഷീയ മായും ഉണ്ടാവാം. ഭക്തിയായതു കൊണ്ടുതന്നെ യുക്തിക്കു കാര്യമില്ല. അല്ലെങ്കിൽ ഭക്തിവാദിക്കു ഭക്തി തന്നെയാണ് യുക്തി. കള്ള ഭക്തി ഉള്ളത് പോലെ പ്രണയ കാപട്യവും സാധാരണം തന്നെ.
*****
ജീവനുള്ള മനുഷ്യന് മുന്നിൽ തലകുനിക്കാത്ത മനുഷ്യൻ ജീവനില്ലാത്ത പ്രതിമകൾക്കു മുന്നിൽ തലകുനിക്കുന്ന അവസ്ഥ യാണ് ഭക്തി. ഭക്തി വിനയപ്പെടലാണ്. സമർപ്പണമാണ്. ഭക്തിയിൽ അഹം നിശ്ചലമാവുന്നുണ്ട്.. അഹന്ത ഇല്ലാതാവുന്നുണ്ട്. .. ഭക്തി ഒരു സാമൂഹ്യ പ്രക്രിയ അല്ല. ഒരു സ്വകാര്യ പ്രക്രിയയാണ്. അതുകൊണ്ടു ഭക്തി ഒരു സാമൂഹ്യ മൂല്യമല്ല. സമൂഹത്തിനു അതുകൊണ്ടു കാര്യം ഇല്ല. മതവും ഭക്തിയും സ്ഥാപനവൽക്കരിക്കപ്പെട്ടാൽ പുരോഗമനം ആവില്ല. കൂട്ടായ്മ ഉണ്ടാക്കുന്ന സാമൂഹ്യ ഐക്യത്തെയും സഹകരണത്തെയും കാണാതിരിക്കുന്നില്ല .
പക്ഷെ ഭക്തി പ്രസ്ഥാനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. മതങ്ങളും അതിൻ്റെ സ്ഥാപനവൽക്കരണവും നമ്മൾ കാണുന്നുണ്ട് . സ്ഥാപന വൽക്കരിക്കപ്പെട്ടതോട് കൂടി അധികാര ശ്രേ ണികളും ഉണ്ടായി.ഭക്തിക്ക് ദല്ലാളൻമാർ വളരുന്നത് അങ്ങിനെയാണ്. മനുഷ്യനും ദൈവത്തിനും ഇടയിൽ ഒരു മൂന്നാൻ വന്നതോട് കൂടിയാണ് ഭക്തിക്ക് രാഷ്ട്രീയ സ്വഭാവം വന്നു തുടങ്ങിയത്. ഭക്തിക്ക് അധികാര കേന്ദ്രങ്ങൾ ഉണ്ടായതു അങ്ങിനെയാണ്. സ്ഥാപന വൽക്കരിക്ക പ്പെട്ട മതം എന്നും ഒരു രാഷ്ട്രീയ സമ്മർദ്ധ ശക്തിയാണ്.
ഈ അധികാര കേന്ദ്രങ്ങളുടെ വളർച്ചയിൽ ചില വർഗ്ഗ താത്പര്യങ്ങൾ കാണാം. അതുകൊണ്ടു സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു class പ്രൊഡക്ട് ആണ് ഇന്ന് ഭക്തി. വിശ്വാസത്തിന്റെയും ഭക്തിയുടെയും വേഷത്തിൽ സമരാഭാസങ്ങളും കലാപങ്ങളും നടക്കുന്ന കാഴ്ച കാണാതിരുന്നുകൂടാ. വിശ്വാസത്തിന്റെയും ഭക്തിയുടെയും വികാരത്തെ കത്തിക്കുക ഒരു രാഷ്ട്രീയ അജണ്ടയായി തീരുന്ന അവസ്ഥയാണ് വർഗ്ഗീയത.
ഭക്തിയുടെയും വിശ്വാസത്തിന്റെയും അധികാര കേന്ദങ്ങൾക്കു നേരെയുള്ള പോരാട്ടമായിരുന്നു നവോത്ഥാനം.നാരായണ ഗുരുവിൻറെ അദ്വൈദ സമീപനം ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ നടന്ന അസംബന്ധങ്ങൾക്കുള്ള ദാർശനികമായ വെല്ലുവിളിയായിരുന്നു. ആചാരങ്ങളിലെ അസംബന്ധം എന്താണ് എന്ന് നാരായണ ഗുരു നമുക്കു കാണിച്ചു തന്നു. മുൻവിധിയില്ലാത്ത ചിന്തകളാണ് എന്നും ഉൽകൃഷ്ടമായതു .അതാണ് ഗുരുവിന്റെ വഴി..
ഭക്തി ഒരു സാംസ്കാരിക വഴിയാണ്. അധികാര കേന്ദങ്ങൾ ആരോപിക്കുന്ന ആചാരങ്ങൾ ആണ് അതിൻ്റെ വഴി. അതുകൊണ്ടു ആചാരങ്ങൾ അധികാരത്തിൻ്റെ സംരക്ഷണ രീതികൂടിയാണ്. കീഴാള ദൈവവും മേലാള ദൈവവും ഉണ്ടവുന്നതു സമൂഹത്തിലെ വർഗ്ഗ സവിശേഷതയുടെയും തർക്കത്തിന്റെയും ഫലമായാണ്.
നിരർത്ഥകതയുടെ സർഗ്ഗാത്മക വഴി..ചിന്താ ഭീരുത്വം. ഇതൊക്കെ യാണ് ഭക്തി.. ചിന്തകൾക്കു ആസ്ഥാനത്തു പൂർണ്ണവിരാമമിടുമ്പോഴാണ് നാം ഭക്തർ ആവുന്നത്. അതുകൊണ്ടാണ് കളിമൺ പ്രതിമകളെ നമുക്കു ആരാധിക്കാൻ കഴിയുന്നത്. വാക്കുകൾ ചേർത്ത് വെച്ച് അർത്ഥ പൂർണ്ണമാവുന്നിടത്താണ് നമ്മൾ പൂർണ്ണവിരാമം ഇടുന്നത് .വാക്യത്തിന് അർഥം ലഭിക്കന്നത് അങ്ങിനെയാണ്. ചിന്തക്ക് അനവസരത്തിൽ, അർത്ഥ പൂർണ്ണത യില്ലാതെ വിരാമം ഇട്ടാൽ അവിടെ സംഭവിക്കുന്നത് ചിന്താ ഭീരുത്വം ആണ്. അറിവുകൾ അനാഥമാവുന്നത് അവിടെയാണ്.

വിശ്വാസത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റെയും അതിർവരമ്പുകൾ നിശ്ചയിക്കുന്നത് ആത്മനിഷ്ഠമായാണ്. ആചാരങ്ങളുടേയും അനാചാരങ്ങളുടേയും അതിർവരമ്പുകളും ആത്മനിഷ്ഠം തന്നെയാണ് അതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. വിശ്വാസത്തെ ക്രിയാത്മകമെന്നും നാശോന്മുഖം എന്നും വേർതിരിച്ചാൽ കിട്ടുന്നതാണ് അന്ധവിശ്വാസം. വിശ്വാസം വിവരമില്ലായ്മയാണ് എന്നൊന്നും പറഞ്ഞേക്കരുത്. കാരണം അത് തന്നിലേക്ക് തന്നെ നിരന്തരം ആരോപിച്ചു നേടുന്ന 'ആത്മീയ' സുഖമാണ്. സർഗ്ഗാത്മക ബുദ്ധിയുടെ ഗുരുത്വക്കേടാണ് വിശ്വാസവും ഭക്തിയും .
അതാണ് വിശ്വാസിയുടെ വിശ്വാസം.
*****
ഒ .വി. ശ്രീനിവാസൻ..
*****
ഒ .വി. ശ്രീനിവാസൻ..