മാറ്റ ചുരിക
*************
കാര്യമുള്ള
കാരണങ്ങൾ
കണക്കു പറയുമ്പോൾ ..
മുറിവേറ്റ
ബന്ധങ്ങൾ
സ്വതന്ത്രരാവുന്നു...
വിമർശനങ്ങൾ
വാക്കുകളിൽ
വെറുപ്പലക്കുമ്പോൾ
അനാഥമാവുന്ന
ഓർമ്മകൾ .
അലഞ്ഞു നടക്കുന്നു.
വേർതിരിച്ചു കിട്ടാത്ത
ചിന്തകളിൽ
ഇരുട്ട് നിറയുന്നു..
സ്നേഹം
നീ വെറും
മാറ്റച്ചുരികയാവുന്നു....
*********
ഒ .വി. ശ്രീനിവാസൻ..
..