ശബ്ദ ദോഷം..
****************
ഭാഗം ഒന്ന്.
***
കാത്തിരിപ്പായിരുന്നു
സുഖം..
സമയത്തിൻ്റെ
കണക്കറിയാത്ത
കാത്തിരിപ്പു.
നഷ്ടബോധമില്ലാത്ത
ഓർത്തിരിപ്പു ..
ചോദ്യങ്ങളില്ലാത്ത
ചേർന്നിരിപ്പു.
******
ഭാഗം രണ്ടു
*********
മായ്ച്ചു കളഞ്ഞ
ഇഷ്ടങ്ങൾ
മടുപ്പിൻ്റെ
മടിയിൽ
മയങ്ങുമ്പോൾ
വിളികൾ
പിശാചിനെപ്പോലെ
പിറകെ വരുന്നു .
ഭാഗം മൂന്നു
***
ആശകൾക്കു
അടയിരിക്കാൻ
പ്രതീക്ഷകൾ
പാവുടുക്കുന്നു.
പ്രകൃതി
പാഠങ്ങളാവുന്നു..
********
ഒ .വി. ശ്രീനിവാസൻ.