KORONAKKALAM..KAVITHA





കൊറോണക്കാലം
********************

മനസ്സില്ലാത്ത
മനുഷ്യന്
മനസ്സറിയാൻ
കൊടുത്ത  കാലം  ..

മാറ്റിനിർത്തി
മൂലക്കിരുത്തി
കഞ്ഞി കുടിക്കും
കാലം


അടുക്കളകൾ
അരങ്ങത്തു
വന്നകാലം ..

ചെടികൾ
ചിരിച്ച കാലം



പ്രകൃതി
പ്രണയിച്ച  കാലം.

അണുവിനെ  കണ്ടു
അണുബോംബ്
വിറച്ച  കാലം ..
യുദ്ധം
മറന്ന കാലം.
*****
പായാൻ
കാറില്ല
പറക്കാൻ
പ്ലെയിനില്ല
ഓടാൻ ട്രെയിനുമില്ല ...
മൂലക്കിരിക്കും
മനുഷ്യന്റെ
മൂല്യമറിയുന്ന കാലം.
*****
മുദ്രാവാക്യങ്ങൾ
നിറം മറന്ന കാലം.
ഇത്
മനുഷ്യനാവുന്ന  കാലം.
*******












Previous
Next Post »