ഡാറ്റ സിൻഡ്രോം
*******************
ഇന്ന്
എനിക്കൊരു
പേരുണ്ട്.
പേരിനു നല്ലൊരു
വാലുണ്ട്.
വാലിൽ ബി.എ.
ബിരുദമുണ്ട്
വയസ്സറിയിക്കും
കാർഡുണ്ട്.
കാർഡിന്
നല്ല കളറുണ്ട് ..
തൂക്കം വീക്കം
അളവുണ്ട്.
കറുത്തിരുണ്ട
നിറമുണ്ട്.
മുണ്ടുടുത്ത
ഫോട്ടോ ഉണ്ട്
കാലിൽ
ഹവായി
ചാപ്പൽ ഉണ്ട്
കണ്ണിൽ
നല്ലൊരു കണ്ണടയും.
ഷുഗറുണ്ട്
പ്രഷറുണ്ട്.
കേടുപിടിച്ചൊരു
പല്ലുണ്ട് ..
ആരുടെ
സെർവറിൽ
ഞാൻ സൂക്ഷിക്കും
പരമ രഹസ്യം
ഈ ഡാറ്റ..
*******************
ഒ .വി. ശ്രീനിവാസൻ.