MOOLAKKIRIKKAM--MINIKATHA




മൂലക്കിരിക്കാം
****************


നിറങ്ങൾ  തർക്കിച്ചു നിൽക്കുമ്പോഴാണ്  പ്രാണി  വന്നു പിരാകിയത് .മതങ്ങൾ  മത്സരിച്ചു നിൽക്കുമ്പോഴാണ്  പ്രളയം ദൈവത്തെ വിഴുങ്ങിയത്. പ്രണയക്കൊതി മൂത്തപ്പോഴാണ്  അകന്നുനിൽക്കാൻ  ആജ്ഞാപിച്ചത് .


 മൂലക്കരിക്കുന്നു മുഖ പുസ്തകം വായിക്കുമ്പോൾ  മുദ്രാവാക്യങ്ങൾ മുലയും നോക്കിയിരുന്നു.

ഓൺലൈൻ  ക്‌ളാസിൽ  ഇടക്കണ്ണെറിഞ്ഞ  മാഷ് ഇടവേളകയിൽ  സ്വകാര്യം  പഠിപ്പിച്ചു..പ്രണയത്തിന്റെ  ഓൺലൈൻ അധ്യായം തുറന്നു..


അരങ്ങത്തു വന്ന അടുക്കളയിൽ  കഞ്ഞി കുടിച്ചു  അരക്കഥകൾ പറയുമ്പോൾ അവസാനത്തെ വായനശാലയും അടഞ്ഞിരുന്നു..

  അതുകൊണ്ട്   "അന്നകരീന്നാ "   വായിക്കാതെ  ഞാൻ  എൻ്റെ  ഓൺലൈൻ പഠനം തുടർന്നു ...

കുറിപ്പ് :  അരങ്ങത്തു  വന്ന  അടുക്കള :   community kitchen
                    അന്ന കരീന്ന :  നോവൽ : ടോൾസ്റ്റോയ്..








Previous
Next Post »